'ഫോണിന്റെ കാര്യങ്ങളൊക്കെ അവന് നന്നായിട്ട് അറിയാം. സ്വന്തമായി എടുത്ത് ഗെയിം ഒക്കെ കണ്ടുപിടിച്ച് കളിച്ചോളും, നമ്മൾ ഒന്നും പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ല!' കുട്ടികളെ കുറിച്ച് പലപ്പോഴും മുതിർന്നവർ പറഞ്ഞു കേൾക്കാറുള്ള കമന്റ് ആണിത്. അതെ കുട്ടികൾ അങ്ങനെയാണ് ചുറ്റും കാണുന്നതും കേൾക്കുന്നതും എല്ലാം നിരീക്ഷിക്കാനും പഠിച്ചെടുക്കാനും അവരുടെ ഉള്ളിൽ എപ്പോഴും ഒരു ത്വര ഉണ്ടാകും. മാതാപിതാക്കൾ അല്പം ഒന്ന് ശ്രദ്ധിച്ചാൽ അവരുടെ ഈ ജിജ്ഞാസ മികച്ച ഒരു ഭാവിയായി രൂപപ്പെടുത്താനാവും.
പാട്ടിലും ഡാൻസിലും ഒക്കെയുള്ള അവരുടെ വാസനകൾ തിരിച്ചറിഞ്ഞ് പരിശീലനം നൽകുന്നത് പോലെ തന്നെയാണ് ഇനിയുള്ള കാലത്തേക്ക് സാങ്കേതിക വിദ്യകളിലും കുട്ടികൾക്ക് നൽകേണ്ട പരിശീലനങ്ങൾ. അതിനൊരു തുടക്കമാകട്ടെ ഫൺ വിത്ത് ഇലക്ട്രോണിക്സ് വർക്‌ഷോപ്പ്.
മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ കുട്ടികൾക്കായി ഒരുക്കുന്നു ഫൺ വിത്ത് ഇലക്ട്രോണിക്സ് വർക്‌ഷോപ്പ്. മനോരമയുടെ കോട്ടയം ഓഫിസിൽ വച്ച് ഏപ്രിൽ 17ന് രാവിലെ 9 മുതൽ വൈകിട്ട് 5. 30 വരെ നടക്കും. വർക്‌ഷോപ്പിൽ ഇലക്ട്രോണിക്സിലെ കളിയും കാര്യവും രസകരമായി കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. https://shorturl.at/OLY9I. ഫോൺ: 9048991111.