യുവജനങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കാനും മികച്ച കരിയർ ഉറപ്പാക്കാനുമായി കാറ്റലിസ്റ്റ് എജ്യുക്കേഷന്റെ നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമായി. ഒരു ലക്ഷം വിദ്യാർഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊമേഴ്സ്, സ്കിൽ എജ്യുക്കേഷൻ രംഗത്തെ പ്രമുഖ സ്ഥാപനമായ കാറ്റലിസ്റ്റിന് നിലവിൽ 11 ക്യാമ്പസുകളിലായി 25,000-ത്തോളം വിദ്യാർഥികളും അഞ്ഞൂറിലധികം അധ്യാപകരുമുണ്ട്.
കോഴിക്കോട് മാങ്കാവിൽ സജ്ജമാക്കിയ പുതിയ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം ഈ വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുമെന്ന് കാറ്റലിസ്റ്റ് എജ്യുക്കേഷൻ സിഇഒ ഇ.വി. സൽമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.