ഡിജിറ്റൽ ഇന്ത്യയിൽ അക്കൗണ്ടിങ്ങും ഫിനാൻഷ്യൽ മാനേജ്മെന്റുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവരും കരിയർ കണ്ടെത്താൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു ക്ലൗഡ് ബേസ്ഡ് അക്കൗണ്ടിങ് സോഫ്റ്റ്‌വെയറാണ് സോഹോ. ഇന്ത്യൻ നിയമങ്ങൾക്കും ജിഎസ്‌ടി മാനദണ്ഡങ്ങൾക്കും അധിഷ്ഠിതമായി ഇൻവോയ്സുകൾ തയാറാക്കാനും, ഫിനാൻഷ്യൽ മാനേജ്മെന്റ്, ബാങ്ക് റീകൺസിലിയേഷൻ, ഇൻവെന്ററി, ഫിനാൻഷ്യൽ റിപ്പോർട്ടുകൾ തയാറാക്കൽ തുടങ്ങിയവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ കൈകാര്യം ചെയ്യാൻ സോഹോ ബുക്സ് ഉപയോഗിക്കാം.

സ്റ്റാർട്ടപ്പുകൾ മുതൽ എംഎസ്എംഇകളും മറ്റ് സ്ഥാപനങ്ങളും എല്ലാം വ്യാപകമായി ഉപയോഗപ്പെടുത്തുന്ന സോഹോ ബുക്സിൽ പ്രാവീണ്യം നേടുന്നത് ഫിനാൻസ്–അക്കൗണ്ടിങ് മേഖലകളിൽ മികച്ച കരിയർ കണ്ടെത്താൻ സഹായകമാകും.

ആക്ടീവ് എഡ്യൂവുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'സോഹോ ബുക്ക്സ് ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാ'മിലൂടെ സോഹോ പഠിക്കാം. വിദ്യാർഥികൾ, ബിസിനസ്സ് ഉടമകൾ, ഫിനാൻസ്–അക്കൗണ്ടിങ് മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്കെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 12 ന് ആരംഭിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള സോഹോ സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/aL9sU. ഫോൺ:  9048991111. 

ENGLISH SUMMARY:

Manorama Horizon, in collaboration with Active Edu, is launching a comprehensive Zoho Books Training and Certification program starting February 12, 2026. Zoho Books is a leading cloud-based accounting software tailored for Indian GST standards, essential for financial management, bank reconciliation, and inventory tracking. This course is ideal for students, business owners, and accounting professionals looking to enhance their career prospects in the digital economy. Participants who successfully complete the program will receive an internationally recognized Zoho certificate. The curriculum covers everything from basic invoicing to complex financial reporting in a single platform. Startups and MSMEs across India are increasingly adopting Zoho, making it a highly sought-after skill for finance jobs. Interested candidates can register through the official Google Form or contact 9048991111 for more details. This training bridges the gap between traditional accounting and modern digital financial tools. Secure your future in the evolving world of digital accounting with this expert-led certification.