AI Image
അനന്തമാണ് ഡേറ്റയുടെ ലോകം. ചെറുതെന്ന് കരുതുന്ന നിസ്സാരമൊരു ഗൂഗിൾ സെർച്ച് പോലും ഡേറ്റയുടെ ലോകത്തേക്ക് നമ്മൾ നൽകുന്ന സംഭാവനയാണ്. നിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി നിർദ്ദേശങ്ങളായും അറിയിപ്പുകളായും പിന്നീട് നിങ്ങളെ തേടിയെത്തുന്നതും അങ്ങനെയാണ്. അത്തരത്തിൽ ഡേറ്റ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിക്കുന്ന കാലഘട്ടമാണിത്. ഡേറ്റ - പൈത്തൺ - മെഷീൻ ലേണിങ് എന്നിവ തമ്മിലുള്ള അഭേദ്യ ബന്ധവും ഇതില്‍ പരിജ്ഞാനം നേടുന്നതിന്റെ ഡിമാൻഡും അതുകൊണ്ടാണ് പ്രാധാന്യമർഹിക്കുന്നത്.
ഡേറ്റ - പൈത്തൺ - മെഷീൻ ലേണിങ് ഇവ തമ്മിൽ എന്താണ് ബന്ധം?
പൈത്തൺ ഉപയോഗിച്ചുള്ള മെഷീൻ ലേണിങിൽ, പൈത്തൺ പ്രോഗ്രാമിംഗ് ഭാഷയും അതിന്റെ ലൈബ്രറികളുടെ ഫ്രെയിം വർക്ക്, ടൂളുകൾ തുടങ്ങി വിപുലമായ സവിശേഷതകളും ഉപയോഗപ്പെടുത്തി മെഷീൻ ലേണിങ് മോഡലുകൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ സാഹചര്യത്തിലും വ്യക്തമായ പ്രോഗ്രാമിങ് ഇല്ലാതെ ഡേറ്റയിൽ നിന്ന് പഠിക്കാനും നിർദ്ദിഷ്ട ജോലികളിൽ പ്രകടനം മെച്ചപ്പെടുത്താനും കംപ്യൂട്ടറുകളെ പ്രാപ്തമാക്കുന്നതിലാണ് കംപ്യൂട്ടർ സയൻസിന്റെ ഈ മേഖല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണിൽ മിടുക്കുണ്ടെങ്കിൽ ചോദിക്കുന്ന ശമ്പളമാണ് കിട്ടുക. നിർമിത ബുദ്ധി, മെഷീൻ ലേണിങ് എന്നീ മേഖലകളിൽ മികവുണ്ടെങ്കിൽ കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വരില്ല. തിയറി ക്ലാസുകൾക്കുമുപരി പ്രായോഗിക പരിശീലനവും റിയൽ വേൾഡ് പ്രോജക്ടുകളും കോർത്തിണക്കി മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസണും ദുബായ് യുണീക് വേൾഡ് റോബോട്ടിക്സും ചേർന്നൊരുക്കുന്ന മെഷീൻ ലേണിംങ് യൂസിങ് പൈത്തൺ ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സിലൂടെ വസ്തുനിഷ്ഠമായി പഠിക്കാം.
പൈത്തൺ ഭാഷയിൽ അടിസ്ഥാന പരിജ്ഞാനമുള്ള ആർക്കും പഠിച്ചെടുക്കാനാകുന്നവിധം തയാറാക്കിയിരിക്കുന്ന കോഴ്സ് ജനുവരി 19 ന് ആരംഭിക്കും. ക്ലാസുകൾ വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള Stem.org അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.
പൈത്തൺ ഡെവലപ്പർ, ഡേറ്റ റിസർച്ചർ, ഡേറ്റ അനലിസ്റ്റ്, എംഎൽ എൻജിനീയർ, എഐ എൻജിനീയർ തുടങ്ങി ഒട്ടനവധി മേഖലകളിലേക്ക് കടന്നു ചെല്ലാൻ ഈ കോഴ്സ് ആത്മവിശ്വാസം നൽകും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.gle/PCUoLHWpPu1u4i6FA ഫോൺ: 9048991111.