AI Image
ഡേറ്റ അനലിറ്റിക്സ്, പവർ ബിഐ, പൈത്തൺ... എഐ കാലത്ത് സ്മാർട്ടായി പിടിച്ചുനിൽക്കാൻ അങ്ങനെ എന്തെല്ലാമാണ് പഠിച്ചെടുക്കേണ്ടത്. വെറുതെ പഠിച്ചാലും പോരല്ലോ എങ്ങനെ പഠിക്കുന്നു, അതെങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നുള്ളതും പ്രധാനം. ദുബായ് യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സിലൂടെ ഡേറ്റ അനലിറ്റിക്സ്, എക്സൽ,എസ് ക്യൂ എൽ, പൈത്തൺ, പവർ ബിഐ എന്നിവ ഒരൊറ്റ കോഴ്സിൽ പഠിക്കാനും രാജ്യാന്തര നിലവാരമുള്ള stem.org സർട്ടിഫിക്കറ്റ് നേടാനും അവസരമൊരുങ്ങുന്നു.
ജനുവരി 12 ന് ആരംഭിക്കുന്ന ക്ലാസുകളിൽ പ്രസ്തുത വിഷയങ്ങളുടെ അടിസ്ഥാനം മുതൽ വിശദമായി പഠിച്ചെടുക്കാം. പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന കോഴ്സ് പ്രോജക്ടുകളെ അടിസ്ഥാനമാക്കിയാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ വിഷയത്തിലും ക്ലാസുകളിൽ ചെയ്തു പോകുന്ന പ്രോജക്ടുകൾ കൂടാതെ കോഴ്സ് പൂർത്തിയാകുമ്പോൾ ഫൈനൽ പ്രോജക്ടും തയ്യാറാക്കണം. ഇത് കൂടുതൽ ആഴത്തിൽ വിഷയങ്ങൾ മനസ്സിലാക്കാൻ സഹായകമാകും.
ഏത് മേഖലയിലുള്ളവർക്കും അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ക്ലാസുകൾ ഇപ്പോൾ നാം അറിഞ്ഞിരിക്കേണ്ടതും അപ്ഡേറ്റ് ആകേണ്ടതുമായ ഈ വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകുക. https://shorturl.at/AJhAd ഫോൺ: 9048991111.