വർഷങ്ങൾക്കു മുമ്പ് രാഹുൽ ഗാന്ധിയോട് ചോദ്യം ചോദിച്ചു വൈറലായ അമല ബാബു തോമസിന് അമേരിക്കൻ സർവകലാശാലയിലെ മികച്ച വിദ്യാർഥികൾക്കുള്ള അവാർഡ്. രാഹുൽ ഗാന്ധിയുടെ ദുബായ് സന്ദർശന വേളയിൽ ഒരു വിദ്യാർഥിനി ചോദ്യം ചോദിച്ചു. അത് സമൂഹമാധ്യമങ്ങളിൽ കയ്യടിയും നേടി. ആ വിദ്യാർഥിനിയാണ് ഇന്ന് അമേരിക്കൻ സർവകലാശാലയുടെ രണ്ട് അവാർഡ് നേടിയെടുത്തത്.
പത്തനംതിട്ട അടൂർ തുവയൂർ സ്വദേശി ബാബു കെ തോമസിന്റെയും ലിനി ബാബുവിന്റെയും മകൾ അമല ബാബു തോമസാണത്. ടൊലീഡോ സർവകലാശാലയിലെ മികച്ച വിദ്യാർഥികൾക്ക് നൽകുന്ന ഔട്ട്സ്റ്റാന്റിങ് സീനിയർ ഫോർ ക്യാംപസ് ആൻഡ് കമ്മ്യൂണിറ്റി കോൺട്രിബ്യൂഷൻസ് അവാർഡിനാണ് ഈ മിടുക്കി അർഹയായത്.
നിശ്ചയദാർഢ്യവും ആത്മവിശ്വാസവും ആണ് അമലയ്ക്ക് ഇതുപോലെ ഉയരങ്ങൾ കീഴടക്കാൻ സാധിച്ചതിന് പിന്നില്‍.