learn-power-bi

AI Image

പേര് പോലെ തന്നെ പവറാണ് പവർ ബിഐ അഥവാ പവർ ബിസിനസ് ഇന്റലിജൻസ്. വിപണിയിലെ ആവശ്യങ്ങൾ മുൻകൂട്ടിയറിഞ്ഞ് ആവശ്യക്കാരെ സംതൃപ്തരാക്കാൻ കഴിയുന്ന പവർ ബിഐ ഒട്ടനവധി സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഡാറ്റാബേസുകൾ, സ്പ്രെഡ് ഷീറ്റുകൾ, ക്ലൗഡ് സേവനങ്ങൾ തുടങ്ങി ഒന്നിലേറെ ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റയെ ഏകീകരിപ്പിച്ച് സുതാര്യവും വസ്തുനിഷ്ഠവുമായ സ്ഥിതി വിവരക്കണക്കുകളാക്കി മാറ്റുന്നതോടൊപ്പം ട്രെൻഡുകൾ, പാറ്റേണുകൾ, അപാകതകൾ എന്നിവ തിരിച്ചറിഞ്ഞ് വിശകലനം ചെയ്യുന്നതിനും ഡാറ്റ അധിഷ്ഠിത തീരുമാനങ്ങൾ എടുക്കുന്നതിനും ഇത് ഓർഗനൈസേഷനുകളെ പ്രാപ്തമാക്കുന്നു. 

ചുരുക്കിപ്പറഞ്ഞാൽ മൈക്രോസോഫ്റ്റ് ബിസിനസ് അനലിറ്റിക്സ് സോഫ്റ്റ്‌വെയറായ പവർ ബിഐ ഡാറ്റ വിഷ്വലൈസേഷനും റിപ്പോർട്ടിങ്ങിനും വേണ്ടിയുള്ള ഫലപ്രദമായ ഒരു പ്ലാറ്റ്​ഫോം ആണ്. വിപണിയിലെ ആവശ്യങ്ങൾ മുൻകൂട്ടിയറിഞ്ഞ് പ്രവർത്തിക്കുകയും മാറ്റങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യുകയും വഴി ഇത് ബിസിനസിനെ ത്വരിതപ്പെടുത്തുകയും ഒപ്പം പ്രസ്തുത മേഖലയിൽ പ്രാവീണ്യമുള്ളവർക്ക് തൊഴിലവസരങ്ങൾ സാധ്യമാക്കുകയും ചെയ്യുന്നു. പവർ ബി ഐ യിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ആക്ടീവ് എഡ്യൂവുമായി ചേർന്ന് മനോരമ ഹൊറൈസണ്‍ 'മൈക്രോസോഫ്റ്റ് പവർ ബി ഐ ഡാറ്റ അനലിസ്റ്റ് ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷന്‍ പ്രോഗ്രാം' നടത്തുന്നു. 

യഥാർത്ഥ ബിസിനസ് സാഹചര്യങ്ങൾക്കനുശ്രിതമായ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്ന ഓൺലൈൻ കോഴ്സ് ഡിസംബർ 10 ന് ആരംഭിക്കുന്നു. മൈക്രോസോഫ്റ്റ് ഗ്ലോബൽ എക്സാമിനേഷനും സർട്ടിഫിക്കറ്റും ഉൾപ്പെടുത്തിയിരിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തീകരിക്കുമ്പോൾ റെസ്യുമേ, ലിങ്കഡ് ഇൻ പ്രൊഫൈലുകളുടെ നിലവാരമുയർത്താൻ പോന്ന ഡിജിറ്റൽ ബാഡ്ജും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക https://shorturl.at/jdDKx  ഫോൺ; 9048991111. 

ENGLISH SUMMARY:

Manorama Horizon, in collaboration with Active Edu, is offering a 'Microsoft Power BI Data Analyst Training and Certification Program' starting on December 10. Power BI, Microsoft's business analytics software, is a powerful tool for data visualization and reporting, enabling organizations to make data-driven decisions by consolidating data from multiple sources. The online course provides practical training based on real-world business scenarios and includes the Microsoft Global Examination and Certificate. Successful completion will also earn participants a digital badge to enhance their resume and LinkedIn profile, paving the way for a strong career in data analytics.