AI Image
വിപുലമായ ഡേറ്റ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പഠിക്കുന്നത് ആരുടെയും കരിയറിന് ഉപകാരപ്രദമാണ്. കാരണം ഡേറ്റ വിശകലനം ചെയ്ത് ഒരു കമ്പനിയുടെയോ, ബിസിനസിന്റെയോ തലവര തന്നെ മാറ്റാൻ കഴിയും. ബാങ്കിങ്, ഫിനാൻസ്, ബിസിനസ് മേഖലകളിലെല്ലാം ഡേറ്റ സയൻസിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പഠിച്ചെടുത്താൽ ഈ മേഖലയിൽ ഡേറ്റ എൻജിനീയർ, ഡേറ്റ അനലിസ്റ്റ്, ഡേറ്റ സയന്റിസ്റ്റ് തുടങ്ങി നിരവധി കരിയർ സാധ്യതകളുണ്ട്.
ഡേറ്റ സയൻസിനെക്കുറിച്ച് കൂടുതലറിയാനും, അതൊരു കരിയർ ആയി തിരഞ്ഞടുക്കാനും ആഗ്രഹിക്കുന്നവർക്ക് മനോരമ ഹൊറൈസന്റെ 'ഡേറ്റാ സയൻസ് ഫോർ ബിഗിനേഴ്സ് – ടാബ്ലോ ആൻഡ് പൈത്തൺ' സർട്ടിഫിക്കറ്റ് കോഴ്സിൽ ചേരാം. ദുബായ് യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്നാണ് കോഴ്സ് നടത്തുന്നത്.
ഡിസംബർ 1 ന് ആരംഭിക്കുന്ന കോഴ്സിന്റെ ദൈർഘ്യം 20 ദിവസങ്ങളിലായി ആകെ 40 മണിക്കൂർ ആണ്. തുടക്കക്കാർക്ക് അനുയോജ്യമായ രീതിയിലുള്ള കോഴ്സിൽ വീക്ക്ലി പ്രോജക്ടുകളും, മെയിൻ പ്രോജക്ടും ഉൾപ്പെടുന്നു. ബേസിക് മുതൽ ഇന്റർമീഡിയേറ്റ് ലെവൽ വരെയുള്ള സിലബസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
പൈത്തൺ പ്രോഗ്രാമിങ് അതിന്റെ വേരിയബിളുകൾ എന്നിങ്ങനെ അടിസ്ഥാനം മുതൽ തുടങ്ങി ഡേറ്റാ വിഷ്വലൈസേഷനിൽ പൈത്തൺ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നത് വരെ വിശദമായി മനസ്സിലാക്കാം. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള Stem.org സർട്ടിഫിക്കറ്റ് ലഭിക്കും.
പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുന്ന ക്ലാസ്സുകളുടെ റിക്കോർഡഡ് വിഡിയോയും കോഴ്സ് പൂർത്തിയാക്കിയ ശേഷവും തുടർന്നുള്ള ആറുമാസത്തേക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/Uuoik. ഫോൺ: 9048991111.