Image Credit: AI
ഓഫിസ് ജോലികളിലെ അഭിവാജ്യഘടകമായ എക്സൽ ചെറുതും വലുതുമായ ഡാറ്റകളുടെ ക്രോഡീകരണത്തിനും വിശകലനത്തിനുമായി പ്രയോജനപ്പെടുത്തുന്നു. എക്സലിന്റെ സാധ്യതകൾ കൃത്യമായി പ്രയോജനപ്പെടുത്തിയാൽ ജോലിഭാരം ലഘൂകരിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. നൂതന സാധ്യതകളുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൂടി എക്സലിന് ഒപ്പം ചേരുമ്പോൾ കൂടുതൽ സുതാര്യമായി ജോലികൾ പൂർത്തിയാക്കാനാകും.
എന്നാൽ എഐ ടൂളുകളും അവയുടെ ഉപയോഗവുമൊക്കെ അറിഞ്ഞിരുന്നാൽ മാത്രമേ ഇതൊക്കെ പ്രാവർത്തികമാകൂ. തൊഴിലിടങ്ങൾ അതിവേഗം എഐ അപ്ഡേഷനുകൾക്ക് വിധേയമാവുകയും ജീവനക്കാർ സ്വന്തം നിലനിൽപ് ഉറപ്പാക്കാൻ മാറ്റങ്ങൾക്കൊപ്പം മുന്നേറുകയും വേണ്ട സാഹചര്യത്തിൽ വിദ്യാർഥികളെയും, ഉദ്യോഗാർഥികളെയും പോലെ തന്നെ പ്രഫഷണലുകളും ഇതറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. തികച്ചും അഡ്വാൻസ്ഡ് ആയ ചാർട്ടുകൾ എങ്ങനെ നിർമിക്കാം, VBH ഓട്ടോമേഷനിൽ എഐയുടെ റോൾ എന്താണ്, ഇങ്ങനെ തുടങ്ങി എക്സൽ - എഐ കൂട്ടുകെട്ടിൽ സാധ്യമായ മാറ്റങ്ങളും പ്രയോജനങ്ങളും മനസ്സിലാക്കി പരിശീലനം നേടണം.
മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസണും ആക്ടീവ് എഡ്യുവും ചേർന്ന് സമഗ്രമായ വിവരങ്ങളോടെ 'എക്സൽ വിത്ത് എഐ ട്രെയിനിങ് സർട്ടിഫിക്കേഷന്‍ പ്രോഗ്രാം' ആരംഭിക്കുന്നു. 10 ദിവസങ്ങളിലായി വൈകിട്ട് 8:30 മുതൽ 10:30 വരെ ക്രമീകരിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസിലൂടെ കരിയറിലെ മികച്ച ഒരു അപ്‌ഡേഷൻ സാധ്യമാക്കാം. ഒപ്പം ഓൺലൈനായിത്തന്നെ നടത്തുന്ന ഗ്ലോബൽ പരീക്ഷയിലൂടെ രാജ്യാന്തര നിലവാരമുള്ള സർട്ടിഫിക്കറ്റും ഡിജിറ്റൽ ബാഡ്ജും നേടാം. സെപ്റ്റംബർ 18ന് ആരംഭിക്കുന്ന കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യാം. https://shorturl.at/buYof ഫോൺ : 9048991111.