TOPICS COVERED

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഇനി മുതല്‍ സീനിയര്‍ പ്രഫസര്‍ എന്ന തസ്തിക ഉണ്ടാവില്ല. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത് നിര്‍ത്തലാക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

പത്തു വര്‍ഷം പ്രൊഫസര്‍ തസ്തികയില്‍ തുടരുന്നവര്‍ക്കാണ് സീനിയര്‍ പ്രൊഫസര്‍ തസ്തിക നല്‍കുക. പ്രത്യേക അഭിമുഖം നടത്തിയ ശേഷമാണ് ഈ പദവിയിലേക്കുള്ളവരെ തിരഞ്ഞെടുക്കേണ്ടത്. യുജിസിയും  എഐസിടിഇയും ഇതിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. യുജിസിയുടെ ആറാം പേ റിവിഷന്‍ ഉത്തരവിനെ തുടര്‍ന്നാണ് ഇതു നടപ്പാക്കിയത്. എന്നാലിപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് സാമ്പത്തിക പരാധീനതകളുള്ളതിനാല്‍ സീനിയര്‍ പ്രഫസര്‍ എന്നൊരു തസ്തിക ഇനി കേരളത്തിലെ സര്‍വകലാശാലകളില്‍ വേണ്ടെന്നാണ്.

2019 മുതല്‍ സീനിയര്‍ പ്രഫസര്‍ തസ്തികയില്‍ വന്ന പലരും വിരമിച്ചു, പലരും ആ പദവിയില്‍ തുടരുന്നുമുണ്ട്. പ്രമോഷന്‍ നിയമനം റദ്ദാക്കിയാല്‍ അവര്‍ക്കു നല്‍കിയ ശമ്പളം തിരിച്ചു പിടിക്കേണ്ടതായി വരും. മാത്രമല്ല രാജ്യത്തെ പ്രധാന സര്‍വകലാശാലകളില്‍ വിസി നിയമനത്തിന് കേരളത്തിലെ അധ്യാപകരെ പരിഗണിക്കുന്നതും നിയമനം ലഭിക്കുന്നതും ഇതോടെ ചുരുങ്ങുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 10 സര്‍വകലാശാലകളിലാണ് സീനിയര്‍ പ്രൊഫസര്‍ തസ്തിക നിര്‍ത്തലാക്കുന്നത്.

ENGLISH SUMMARY:

The Kerala Higher Education Department has issued an order discontinuing the 'Senior Professor' post in state universities, citing financial constraints. This position, previously awarded to professors with 10 years of service following UGC's 6th Pay Revision, required a special interview. The move, affecting 10 universities, raises concerns as it may necessitate the recovery of higher salaries paid to retired and current Senior Professors and could reduce the chances of Kerala faculty being considered for Vice-Chancellor posts in major national universities.