സയൻസിൽനിന്ന് കൊമേഴ്സിലേക്ക് ചുവടുമാറ്റം ആഗ്രഹിക്കുന്നവർക്കായി പുതിയ കരിയർ സാധ്യതകളുമായി ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ. സയൻസ് വിദ്യാർഥികളുടെ പുതിയ സ്മാർട്ട് മൂവ് കൊമേഴ്സ് ആണെന്ന് ലക്ഷ്യ പറയുന്നു.
കൊമേഴ്സ് ബേസ് ഇല്ലാത്ത സയൻസ് സ്ട്രീമിലെ വിദ്യാർഥികൾക്ക് കൊമേഴ്സിൽ കരിയർ കെട്ടിപ്പടുക്കാൻ മികച്ച അവസരമാണ് ലക്ഷ്യയുടെ വാഗ്ദാനം. സയൻസ് വിദ്യാർഥികൾക്ക് പ്രത്യേകമായുള്ള പാഠഭാഗങ്ങൾ സിലബസിൽ ക്രമീകരിച്ചിരിക്കുന്നു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി സിഎ, എസിസിഎ വീക്കെൻഡ് ക്ലാസുകളും ലക്ഷ്യ ആരംഭിച്ചിട്ടുണ്ട്.
ഈ വർഷത്തെ റാങ്ക് ജേതാക്കളും ലക്ഷ്യയുടെ മികവിനെ ശരിവെക്കുന്നു. 37,000 ത്തിൽ അധികം വിദ്യാർഥികളാണ് ഇതുവരെ ലക്ഷ്യയിൽ നിന്ന് പഠിച്ചിറങ്ങിയത്.