ജോണ്‍ ഷിനോജ്(ഒന്നാം റാങ്ക്), ഹരികൃഷ്ണന്‍ ബൈജു(രണ്ടാം റാങ്ക്), അക്ഷയ് ബിജു (മൂന്നാം റാങ്ക് )

  • എന്‍ജിനീയറിങ്ങില്‍ ജോണ്‍ ഷിനോജിന് ഒന്നാം റാങ്ക്
  • രണ്ടാം റാങ്ക് ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിന്
  • മൂന്നാം റാങ്ക് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവിന്

കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം) ഫലം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്.  എന്‍ജിനീയറിങ്ങില്‍  ജോണ്‍ ഷിനോജിനാണ് ഒന്നാം റാങ്ക്. മൂവാറ്റുപുഴ സ്വദേശിയാണ് ജോണ്‍. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിനാണ്. മൂന്നാം റാങ്ക് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവിനാണ്.

86,549 പേരാണ് പരീക്ഷയെഴുതിയവര്‍. ഇതില്‍ 76,230 പേര്‍ യോഗ്യത നേടി. ഫാര്‍മസിയില്‍ ഒന്നാം റാങ്ക്  അനഘ അനില്‍( പത്തിയൂര്‍,ആലപ്പുഴ ), രണ്ടാം റാങ്ക്  ഋഷികേശ് ഷേണായ് (ആര്‍പ്പൂക്കര,കോട്ടയം ). ആദ്യ അഞ്ചിനുള്ളില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് ജോണ്‍ ഷിനോജ് പ്രതികരിച്ചു.

മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്. ശുപാർശകളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം മാര്‍ക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. പരീക്ഷാ ഫലം അറിയാം www.cee.kerala.gov.in


ENGLISH SUMMARY:

The KEAM 2025 results have been announced, with John Shinoj securing first rank in Engineering. Over 76,000 students qualified. Anagha Anil topped Pharmacy. The results were released after the Cabinet approved the mark normalization process.