വിദ്യാഭ്യാസ മേഖലയിൽ 25 വർഷം പൂർത്തിയാക്കി കൊച്ചി തൃപ്പൂണിത്തുറ ഭവൻസ് മുൻഷി വിദ്യാശ്രം. രജതോത്സവം എന്ന പേരിൽ സംഘടിപ്പിക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മുംബൈ ഭാരതീയ വിദ്യാഭവൻ എക്സിക്യൂട്ടീവ് സെക്രട്ടറിയും ഡയറക്ടർ ജനറലും ആയ ജഗദീഷ് ലഖാനി ആഘോഷങ്ങൾക്ക് തിരി തെളിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയാണ് രജതോത്സവം