fortune-ias-01

സിവില്‍ സര്‍വീസ് സ്വപ്നം കാണാത്ത മലയാളിയുണ്ടോ? ഓരോ വര്‍ഷവും കേരളം വലിയ ആകാക്ഷയോടെ യുപിഎസ്‍സി പരീക്ഷാഫലം കാത്തിരിക്കുന്നതിന് കാരണവും മറ്റൊന്നല്ല. അതുകൊണ്ടുതന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി തയാറെടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഐഎഎസും ഐപിഎസും ഐഎഫ്എസുമൊക്കെ സ്വപ്നം കാണുമ്പോള്‍ അത് യാഥാര്‍ഥ്യമാക്കാന്‍ അത്യാവശ്യം വേണ്ട ഘടകം എന്താണ്? ഏറ്റവും മികച്ച തയാറെടുപ്പ് തന്നെ. എവിടെ തുടങ്ങണം, എങ്ങനെ പഠിക്കണം എന്നൊക്കെ ഒരു നൂറ് സംശയങ്ങളുണ്ടാകും. അതിനൊക്കെ മറുപടി തേടാന്‍ പറ്റിയ ഇടമാണ് ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമി, തിരുവനന്തപുരം.

ഒരുമാസം മുന്‍പാണ് ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് ഓള്‍ ഇന്ത്യ റാങ്ക് നേടിയ 90 ശതമാനം പേരും പഠിച്ചിറങ്ങിയത് ഇവിടെ നിന്നായിരുന്നു. സംസ്ഥാനത്തെ നമ്പര്‍ വണ്‍ സിവില്‍ സര്‍വീസ് അക്കാദമി എന്ന് നിസ്സംശയം അവകാശപ്പെടാന്‍ കഴിയുന്ന നേട്ടം. സിവില്‍ സര്‍വീസ് പരിശീലനം എപ്പോള്‍ തുടങ്ങണം എന്നത് ഒരുപാടുപേരുടെ സംശയമാണ്. ഡിഗ്രി കഴിഞ്ഞ് തുടങ്ങണോ? പ്ലസ് ടു കഴിഞ്ഞ് തുടങ്ങാമോ അതോ അതിനുമുന്‍പുതന്നെ തുടങ്ങുന്നതാണോ നല്ലത് എന്നെല്ലാം ചോദിക്കുന്നര്‍ക്കെല്ലാം ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമി ഉത്തരം നല്‍കും.

fortune-academy

കഴിഞ്ഞ 11 വര്‍ഷത്തിനിടെ 460–ല്‍പ്പരം പേരാണ് ഫോര്‍ച്യൂണ്‍ വഴി ഐഎഎസും ഐപിഎസും ഐഎഫ്എസും മറ്റ് സിവില്‍ സര്‍വീസ് പദവികളിലും എത്തിയത്. അതില്‍ അനേകം പേര്‍ കേരളത്തില്‍ത്തന്നെ സര്‍വീസിലുണ്ട്. പരിചയസമ്പന്നരായ മെന്‍റര്‍മാരാണ് ഇവിടത്തെ പരിശീലനത്തിന്‍റെ നെടുംതൂണ്‍. പഠനത്തിനായി എഴുന്നൂറില്‍പ്പരം ഇക്കോസിസ്റ്റംസും ഒരുക്കിയിട്ടുണ്ട്.

fortune-academy-02

സിവില്‍ സര്‍വീസ് ബാലികേറാമലയല്ല, ഏറ്റവും നന്നായി പരിശീലിക്കാന്‍ കഴിഞ്ഞാല്‍. ‘ഐഎഎസ് നേടാന്‍ വേണ്ടത് ഭാഗ്യമല്ല ഫോര്‍ച്യൂണ്‍ ആണ്’ എന്നാണ് ഈ വര്‍ഷത്തെയും കഴിഞ്ഞ പല വര്‍ഷങ്ങളിലെയും വിജയികള്‍ പറയുന്നത്. സിവില്‍സര്‍വീസ് സ്വപ്നം കാണുന്ന എല്ലാവര്‍ക്കും പരിശീലനത്തിന് ഏറ്റവും മികച്ച ഒരു ഒപ്ഷന്‍!

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 9495 015 888,  website: fortuneias.com

ENGLISH SUMMARY:

Civil Services is no longer an unscalable mountain for aspirants in Kerala. With increasing interest in IAS, IPS, and IFS, effective preparation is key to success. Fortune IAS Academy in Thiruvananthapuram offers expert mentoring and structured guidance to help students turn their UPSC dreams into reality. For those unsure of where to start or how to proceed, Fortune provides clarity, direction, and a proven path to success.