മെഡിക്കല്‍ പിജി പ്രവേശന പരീക്ഷ ഓഗസ്റ്റ് മൂന്നിന് നടത്താന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് സുപ്രീംകോടതിയുടെ അനുവാദം തേടി. ഈ മാസം 15നാണ് പരീക്ഷ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒറ്റ ഷിഫ്റ്റില്‍ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവച്ചത്. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുന്നത് ഏകപക്ഷീയമാകുമെന്ന് വിലയിരുത്തിയാണ് ഒറ്റ ഷിഫ്റ്റിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്. ഇതിനായി 900 പരീക്ഷാ കേന്ദ്രങ്ങളെങ്കിലും അധികമായി ക്രമീകരിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.