v-sivankutty-04

ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ്് പ്രഖ്യാപിച്ചത്. പ്ലസ്ടു പരീക്ഷയില്‍ 77.81 % വിജയം. മുന്‍വര്‍ഷം 78.69 %  വിജയം. 3,70,642 കുട്ടികള്‍ പരീക്ഷയെഴുതി, 2,88,394പേര്‍ വിജയിച്ചു. സയന്‍സ് ഗ്രൂപ്പ് 83.25%,  ഹ്യുമാനിറ്റീസ് 69.16 %, കൊമേഴ്സ് 74.21 %, എയ്ഡഡ് സ്കൂളുകളില്‍ 82.16% വിജയം. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ 75.91%  വിജയം. സ്പെഷ്യല്‍ സ്കൂള്‍ 86.40 %  വിജയം. എ പ്ലസ് നേടിയവര്‍ 30,145.   വിജയശതമാനം കൂടുതല്‍ എറണാകുളത്ത് 83.09%, കുറവ് കാസര്‍കോട്. 

വിഎച്ച്എസ്ഇ പരീക്ഷയില്‍ 70.06 ശതമാനം വിജയം. വിഎച്ച്എസ്ഇ പരീക്ഷയില്‍ 70.06 % പേര്‍ വിജയിച്ചു, കഴിഞ്ഞവര്‍ഷം 71.42% പേരാണ് വിജയിച്ചത്. 26,178പേര്‍ പരീക്ഷയെഴുതി, 18,340പേര്‍ വിജയിച്ചു. വിജയശതമാനം കൂടുതല്‍ വയനാട്, കുറവ് കാസര്‍കോടാണ് . 193പേര്‍ക്ക് എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചു. 

 www.results.hse.kerala.gov.in,  www.prd.kerala.gov.in,  results.digilocker.gov.in,  www.results.kite.kerala.gov.in,  എന്നീ വെബ്സൈറ്റുകളിലും പി.ആർ. ഡി ലൈവ് ആപ്പിലും ഫലം ലഭ്യമാകും. കഴിഞ്ഞ തവണ 78 ശതമാനം വിദ്യാർഥികൾ ഉന്നത പഠനത്തിന് അർഹത നേടിയിരുന്നു. മൊബൈല്‍ ആപ്പുകള്‍: SAPHALAM 2025, iExaMS- kerala, PRD Live 

ENGLISH SUMMARY:

The results of the Higher Secondary (Plus Two) and Vocational Higher Secondary (VHSE) examinations have been declared. Education Minister V. Sivankutty made the official announcement. The Plus Two exams recorded a pass percentage of 77.81%, slightly lower than last year's 78.69%. Out of 3,70,642 students who appeared, 2,88,394 passed. Science group secured 83.25%, Humanities 69.16%, and Commerce 74.21%. Aided schools saw a pass percentage of 82.16%, unaided schools 75.91%, and special schools 86.40%. A total of 30,145 students earned A+ grades. Ernakulam district recorded the highest pass percentage at 83.09%, while Kasaragod had the lowest. The VHSE exam recorded a 70.06% pass rate, down from 71.42% last year. Of the 26,178 students who appeared, 18,340 passed. Wayanad recorded the highest success rate while Kasaragod had the lowest. A+ grade in all subjects was achieved by 193 students.