സിവില്‍ സര്‍വീസിലെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇൻ ഗവൺമെന്‍റ് ഡയറക്ടർ കെ ജയകുമാര്‍. ക്യാമറക്കണ്ണുകൾക്കു മുന്നിൽ എപ്പോഴും ചിരിച്ചു കൊണ്ട് നിൽക്കണമെന്നും ലൈംലൈറ്റിൽ നിറഞ്ഞു നിൽക്കണമെന്നും കരുതുന്നവർ സിവിൽ സർവീസിലേക്കു വരരുതെന്ന് കെ.ജയകുമാർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോഴും സിവിൽ സർവീസിന്‍റെ അന്തസ്സ് കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഖില കേരള ബാലജന സഖ്യം തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന സിവിൽ സർവീസ് മാർഗനിർദേശ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള മനോരമ പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് ജനറൽ മാനേജർ എഡ്വിൻ വിനോദ് ജയിംസ്, ക്യാംപ് ഡയറക്ടറായ മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ്, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ് എന്നിവർ പ്രസംഗിച്ചു. ക്യാംപ് നാളെ സമാപിക്കും.