സിബിഎസ്ഇ പ്ലസ്ടു പരീക്ഷഫലം പ്രഖ്യാപിച്ചു. 88.39 ആണ് വിജയശതമാനം. 99.60 ശതമാനം വിജയവുമായി വിജയവാഡ മേഖലയാണ് ഒന്നാമത്. 99.32% വിജയവുമായി തിരുവനന്തപുരം മേഖല രണ്ടാമതെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് മേഖല (70.53 ശതമാനം)യാണ് ഏറ്റവും പിന്നില്‍. പെണ്‍കുട്ടി (91.64%)കളാണ് വിജയശതമാനത്തില്‍ മുന്നില്‍.16,92,794 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 14,96,307 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. cbse.nic.in വഴി ഫലം അറിയാം.
33 ശതമാനം മാര്‍ക്കാണ് പ്ലസ്ടു ജയിക്കാനായി വേണ്ടത്. ഒരു മാര്‍ക്കിന്‍റെ കുറവ് മാത്രമേ 33 ശതമാനത്തിലെത്താന്‍ ബാക്കിയുള്ളതെങ്കില്‍ അത് ഗ്രേസ് മാര്‍ക്കായി നല്‍കി ജയിപ്പിക്കുകയാണ് പതിവ്. സിബിഎസ്ഇ പത്താംക്ലാസ് ഫലവും വൈകാതെ പ്രഖ്യാപിക്കും.
ENGLISH SUMMARY:
CBSE has announced the Class 12 examination results with a national pass percentage of 88.39%. Thiruvananthapuram region tops the list with an impressive 99.32% success rate. A total of 24.12 lakh students appeared for the exam across India.
Students can check their results online at cbse.nic.in.