ഐസിഎസ്ഇ, ഐഎസ്സി 10, 12 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.09 ശതമാനവും 12ാം ക്ലാസില്‍ 99.02 ശതമാനവുമാണ് വിജയം. കേരളത്തില്‍ ഐഎസ്സിയില് 100ഉം ഐസിഎസ്ഇയില്‍ 99.94മാണ് വിജയശതമാനം. സിഐഎസ്സിഇ സൈറ്റ് വഴി ഫലം അറിയാം.
ഉത്തരകടലാസുകള്‍ പുനപരിശോധിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ മെയ് നാലിനകം അപേക്ഷ നല്‍കണം. മാര്‍ക്കോ ഗ്രേഡോ ഉയത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വീണ്ടും പരീക്ഷ എഴുതാം.
രണ്ട് വിഷയങ്ങളിലാണ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനാവുക. ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈയില്‍ നടക്കാനാണ് സാധ്യത.12ാം ക്ലാസിൽ 1,00,067 വിദ്യാർഥികളും പത്താം ക്ലാസിൽ 2,53,384 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്. ഐസിഎസ്ഇ 10-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയും ഐഎസ്സി 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 13 മുതൽ ഏപ്രിൽ 5 വരെയുമായാണ് നടന്നത്. കഴിഞ്ഞ വർഷം പന്ത്രണ്ടാം ക്ലാസിൽ 98.19 ശതമാനവും പത്താംക്ലാസിൽ 99.47 ശതമാനവുമായിരുന്നു വിജയം.