മഞ്ഞുകാലം ആസ്വദിക്കാന്‍ കൊള്ളാമെങ്കിലും ചര്‍മത്തിന് അത്ര നല്ല സമയമല്ല. തണുപ്പ് കൂടുമ്പോള്‍ ചര്‍മത്തിന് തിളക്കം നഷ്ടപ്പടുന്നതും വരണ്ടുപോകുന്നതുമൊക്കെ അനുഭവിച്ചറിയാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇതിന് പരിഹാരം തൊലിപ്പുറത്ത് മാത്രം നടത്തിയതുകൊണ്ട് കാര്യമില്ല. ചര്‍മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ്. ചില ഭക്ഷണങ്ങള്‍ മഞ്ഞുകാലത്ത് ചര്‍മത്തിന് സംരക്ഷണം നല്‍കാന്‍ കഴിവുള്ളവയാണ്. അവയെ അറിയാം.
ക്യാരറ്റ്
തണുപ്പുകാലത്ത് ക്യാരറ്റ് തിരഞ്ഞെടുക്കുക. ചര്‍മാരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും അതിലുണ്ട്. ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും നിറം നല്‍കാനുമെല്ലാം ക്യാരറ്റിന് കഴിവുണ്ട്. പച്ചയ്ക്ക് കഴിക്കുകയോ സൂപ്പായോ അല്ലെങ്കിൽ ഉപ്പുമാവില്‍ ചേര്‍ത്തോ തോരനുണ്ടാക്കിയോ കഴിക്കാവുന്നതാണ്. .ക്യാരറ്റ് ഹല്‍വയുണ്ടാക്കി കഴിയ്ക്കുകയാണെങ്കില്‍ മധുരം ചേര്‍ക്കാതെ കഴിയ്ക്കുന്നതാണ് ഉത്തമം.
ഓറഞ്ച്
ചര്‍മസൗന്ദര്യത്തിന് സഹായിക്കുന്ന ഒരു ഫലവര്‍ഗമാണ് ഓറഞ്ച്. ഇത് വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമാണ്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം. ഇതിനാല്‍ തന്നെ ചര്‍മത്തിന് നിറവും തിളക്കവും ഉന്മേഷവും നല്‍കാന്‍ ഇതേറെ നല്ലതാണ്. ഓറഞ്ച് നീര് മുഖത്ത് പുരട്ടുന്നതും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഫേസ് പായ്ക്കായി ഉപയോഗിയ്ക്കുന്നതുമെല്ലാം നല്ലതാണ്. ഓറഞ്ച് നേരിട്ട് കഴിക്കുന്നതാണ് ഏറ്റവും എളുപ്പം. സാലഡുകളിൽ ഓറഞ്ച് കഷ്ണങ്ങൾ ചേർക്കുന്നത് നല്ലതാണ്.
ചീര
ശൈത്യകാലത്ത് ചര്‍മാരോഗ്യത്തിന് കഴിയ്ക്കാവുന്ന ഒന്നാണ് ചീര. ഇതിലെ പോഷകങ്ങള്‍ ചര്‍മത്തിന് ഏറെ ഗുണകരമാണ്. കുടലിന്‍റെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. ചീര ഏത് വിഭവത്തിലും ചേർക്കാം. സ്മൂത്തികളിൽ കുറച്ച് ചീര ചേർത്താൽ രുചിയിൽ വലിയ മാറ്റം വരില്ല.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് അഥവാ സ്വീറ്റ് പൊട്ടെറ്റോ ചര്‍മത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളാജന്‍ ഉല്‍പാദത്തിനും ചര്‍മത്തിന് തിളക്കമുണ്ടാകാനും പ്രായക്കുറവിനുമെല്ലാം നല്ലതാണ്. ഇതിലെ നാരുകള്‍ കുടല്‍ ആരോഗ്യത്തിന് മികച്ചതുമാണ്. കുടല്‍ ആരോഗ്യം ചര്‍മാരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. മധുരക്കിഴങ്ങ് പുഴുങ്ങിയോ സൂപ്പ് ആയോ കഴിക്കാം. എയർ ഫ്രൈയറിലോ ബേക്ക് ചെയ്തോ ആരോഗ്യകരമായ ഫ്രൈസ് ആയും തയ്യാറാക്കാം.
ബദാം
ബദാം ചർമ്മത്തിന് ഈർപ്പം നിലനിർത്തുകയും വരൾച്ച തടയുകയും ചെയ്യുന്ന പ്രകൃതിദത്ത എമോലിയന്റുകളാണ്. വിറ്റാമിൻ ഇ യും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കുന്ന നിരവധി ആന്റിഓക്‌സിഡന്റുകൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. എല്ലാ രാത്രിയിലും 4-5 ബദാം കുതിർത്ത് പിറ്റേന്ന് രാവിലെ കഴിക്കുക. സൂപ്പുകളിലും സാലഡുകളിലും ബദാം കഷ്ണങ്ങൾ ചേർക്കുക. ബദാം ഹൽവ കഴിക്കുക. ചർമ്മത്തിന് അനുയോജ്യമായ ഈ ഭക്ഷണം ശൈത്യകാലത്തിന് അനുയോജ്യമാണ്.
ഈ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനൊപ്പം ചര്‍മസംരക്ഷണ ദിനചര്യകളും ആരോഗ്യകരമായ ഭക്ഷണക്രമവുമൊക്കെ പിന്തുടരുകയാണെങ്കില്‍ സ്വാഭാവികവും ആരോഗ്യകരവുമായ തിളക്കം ചര്‍മത്തിന് ലഭിക്കും. വിറ്റാമിൻ എ, ഇ തുടങ്ങിയ പോഷകങ്ങളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുള്ള ഒലീവ് ഓയില്‍ പുരട്ടുന്നതും ചര്‍മത്തിന് ജലാംശം നല്‍കുകയും വഴക്കം നിലനിര്‍ത്തുകയും ചെയ്യും.