ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് ജെന്‍സി. പലരും എങ്ങിനെ നാച്ചുറലായി ചര്‍മ്മത്തെ സംരക്ഷിക്കാമെന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണ്. ഇതിനായി അടുക്കളയിലെ ചില നുറുങ്ങു വിദ്യകളാണ് ഇന്ന് പലരും പരീക്ഷിച്ചു വരുന്നത്. ചിലവും കുറവ് എന്നാല്‍ ഗുണവും മെച്ചം. വലിയ രീതിയിലുള്ള മേക്കപ്പിനേക്കാള്‍ നോമേക്കപ്പ് ലുക്കിനാണ് ഇന്നത്തെ തലമുറ പ്രാധാന്യം നല്‍കുന്നത്.
അതിനാല്‍ തന്ന അവര്‍ ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും അത്പോലെ പ്രാധാന്യം നല്‍കുന്നു. ഇപ്പോള്‍ ജെന്‍സിക്കാര്‍ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് അരിപ്പൊടി. പല ബ്രാന്റഡ് കോസോമെറ്റിക്സിനെക്കാള്‍ കൂടുതല്‍ ഫലം ഇതില്‍ നിന്നും ലഭിക്കുന്നു എന്നും അവരില്‍ പലരും അഭിപ്രായപ്പെടുന്നു.
അരിപ്പൊടിയില്‍ വിറ്റമനിന്‍ ബി3 അതായത് ചര്‍മ്മസംരക്ഷണത്തിന് വളരെ ആവശ്യമുള്ള നിയാസിറമൈഡ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ പാടുകള്‍മായ്ക്കാനും നിറം വര്‍ധിപ്പിക്കാനും സഹായിക്കും. കൂടാതെ ഫെറുലിക് ആസിഡ് അടങ്ങിയതിനാല്‍ത്തന്നെ സൂര്യപ്രകാശം ഏറ്റുണ്ടാകുന്ന കരിവാളിപ്പും ഇല്ലാതാക്കാന്‍ കഴിയും.
മാത്രമല്ല ചര്‍മ്മത്തെസംരക്ഷിക്കാന്‍ കഴിയുന്ന് ആന്റി ഓക്സിഡന്റുകളും അരിപ്പൊടിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ ചുളിവുകൾ കുറയ്ക്കാനും മുഖക്കുരു ഇല്ലാതാക്കാനും സഹായിക്കും. അരിപ്പൊടി ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിനാല്‍ത്തന്നെ ചര്‍മ്മം എപ്പോഴും മൃദുവായി നിലനിര്‍ത്താന്‍ കഴിയുന്നു.
അരിപ്പൊടിയില്‍ ആവശ്യത്തിന് പലോ, റോസ് വാട്ടറോ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. മുഖത്തിന്റെ ടെക്സറ്റര്‍ അനുസരിച്ച് അരിപ്പൊടിയില്‍ പഴം, തേന്‍, ഒലിവ് ഓയില്‍ എന്നിവയും ചേര്‍ക്കാം. ഇത്രയൊക്കെ ഗുണങ്ങള്‍ അരിപ്പൊടി തരുമെങ്കില്‍ക്കൂടി വരണ്ട ചര്‍മ്മുള്ളവര്‍ കുറച്ചുകൂടി സൂക്ഷിച്ച് ഉപയോഗിക്കണം. മാത്രമല്ല മറ്റേതൊരു സാധനവുംപോലെ മുഖത്ത് ഉപയോഗിക്കുംമുമ്പ് കൈകളിലോ കാലിലോ മറ്റോ പുരട്ടി അലര്‍ജി ഇല്ല എന്ന് ഉറപ്പിക്കണം. കൂടാതെ അമിതമായി ഉപയോഗിക്കുകയും ചെയ്യരുത്.