dry-brushing

Ai Generated Images

ചര്‍മസംരക്ഷണത്തിന് ഏറെ പ്രാധാന്യമുളള കാലത്താണ് നാം ജീവിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും ഇന്ന് ഒരുപോലെ സ്കിന്‍ കെയര്‍ പിന്തുടരുന്നവരാണ്. കടുത്ത ചൂടും സൂര്യാഘാതവുമെല്ലാം ചര്‍മത്തെ ക്ഷയിപ്പിക്കും.  അതിനാല്‍ സ്കിന്‍ കെയര്‍ അനിവാര്യമാണ്. സെറം, ബോഡി മാസ്ക്, മോയിസ്ചറൈസര്‍, ടോണര്‍ എന്നിവയെല്ലാം തന്നെ നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. എന്നാല്‍ നിലവാരം കുറഞ്ഞ ഉല്‍പന്നങ്ങളുടെ ഉപയോഗം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. യാതൊരുവിധ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെയും സഹായമില്ലാതെ തീര്‍ത്തും പ്രകൃതിദത്തമായ രീതിലൊരു സ്കിന്‍ കെയര്‍ ആയാലോ? യൂറോപ്യന്‍ രാജഭരണക്കാലത്തെ അതിപുരാതനമായ ഒരു സ്കിന്‍ കെയര്‍ വിദ്യയാണ് ഇപ്പോള്‍ വീണ്ടും ട്രെന്‍ഡായി മാറിയിരിക്കുന്നത്. 

dry-brushing-1-

ഡ്രൈ ബ്രഷിങ് എന്നാണ് ഈ സ്കിന്‍ കെയര്‍ രീതിയെ വിശേഷിപ്പിക്കുന്നത്. പുരാതന ഈജിപ്തുകാർ, ഗ്രീക്കുകാർ, ചൈനക്കാർ എന്നിവരുൾപ്പെടെ 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ സൂത്രവിദ്യ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഡെഡ് സ്കിന്‍ അഥവാ മൃതചര്‍മങ്ങളെ അകറ്റി രക്തചംക്രമണം ഉത്തേജിപ്പിക്കുന്ന പ്രക്രിയയാണ് ഡ്രൈ ബ്രഷിങ്. ഇതിന് ചർമത്തിന്‍റെ ആരോഗ്യവും തിളക്കവും മെച്ചപ്പെടുത്തുന്ന ക്രീമുകളോ ലോഷനുകളോ ആവശ്യമില്ല. വളരെ മൃദുലമായ നാരുകളുളള (ബ്രിസല്‍സ്) ബ്രഷ് ഉപയോഗിച്ച് ശാരീരികഭാഗങ്ങളും ചർമവും ലളിതമായി സ്ക്രബ് ചെയ്ത് തിളക്കമുളളതാക്കുന്ന പ്രക്രിയയാണ് ഡ്രൈ ബ്രഷിങ്.

dry-brushing-3-

ശരിയായ ബ്രഷും ശരിയായ രീതിലുളള സ്ക്രബിങ്ങുമല്ല നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ അത് ചര്‍മത്തിന്‍റെ ആരോഗ്യം അവതാളത്തിലാക്കിയെന്ന് വരാം. അതിനാല്‍ മൃദുവായ ശരിയായ ബ്രഷ് തന്നെ ഇതിനായി തിരഞ്ഞെടുക്കുക. സ്ക്രബ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധയോടെയും കരുതലോടെയും ചെയ്യുക. വളരെ മൂര്‍ച്ചയുളള കട്ടികൂടിയ നാരുകവുളള ബ്രഷ് ഉപയോഗിച്ച് ശക്തിയായി സ്ക്രബ് ചെയ്യുന്നത് ചര്‍മത്തില്‍ മുറിവുകളുണ്ടാകാനും പരുക്കേല്‍ക്കാനും കാരണമായേക്കാം. പറയുമ്പോള്‍ ഡ്രൈ ബ്രഷിങ് എളുപ്പമുളള കാര്യമാണെങ്കിലും ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ ചര്‍മത്തിന്‍റെ ആരോഗ്യം അവതാളത്തിലാകും.

dry-brushing-2-

ഡ്രൈ ബ്രഷിങ് എങ്ങനെ ചെയ്യാം?

  • നേരത്തേ പറഞ്ഞതുപോലെ മൃദുവായ ബ്രഷ് തിരഞ്ഞെടുക്കുക
  • ലോഷനോ ബോഡി ഷാംമ്പൂവോ, വെളളമോ സ്ക്രബിങ്ങിനായി ഉപയോഗിക്കരുത്
  • പാദം മുതല്‍ വേണം സ്ക്രബിങ് തുടങ്ങാന്‍ സര്‍ക്കുലര്‍ മോഷന്‍ അഥവാ വൃത്താകൃതിയിലായിരിക്കണം സ്ക്രബ് ചെയ്യേണ്ടത്
  • പാദം മുതല്‍ നെഞ്ച് വരെ മുകളിലേക്കും മുഖം, തോള്‍ കൈകള്‍ എന്നിവിടങ്ങിളില്‍ താഴേക്കും എന്ന തരത്തിലാണ് സ്ക്രബ് ചെയ്യേണ്ടത്
dry-brushing-4-

പാദം മുതല്‍ മുഖം വരെ സ്ക്രബ് ചെയ്തതിന് ശേഷം നേരിയ ചൂടുവെളളത്തില്‍ കുളിക്കുക. ഈ സമയത്ത് സോപ്പോ മറ്റ് ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കേണ്ടതില്ല. കുളിച്ച ശേഷം നിര്‍ബന്ധമായും ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ ശരീരത്ത് പുരട്ടുക. ചര്‍മം തിളങ്ങാനും മൃതകോശങ്ങളെ അകറ്റി ആരോഗ്യത്തോടെ നിലനിര്‍ത്താനും ഈ ഡ്രൈ ബ്രഷിങ് സഹായിക്കും. ഡ്രൈ ബ്രഷിങ് ദിവസവും അല്ലെങ്കില്‍ ആഴ്ച്ചയില്‍ മൂന്ന് പ്രാവശ്യമോ ചെയ്യാം. ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനൊപ്പം വിഷാംശങ്ങള്‍ പുറന്തളളാന്‍ ഈ രീതി സഹായിക്കുമെന്നും ആയുര്‍വേദം പറയുന്നു. ശരീരത്തിന് ഉണര്‍വ് ലഭിക്കാനും ഈ രീതി സഹായകരമാണ്. അതേസമയം സെന്‍സിറ്റീവ് ചര്‍മം ഉളളവരും മറ്റ് ചര്‍മസംബന്ധമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഡ്രൈ ബ്രഷിങ് പരീക്ഷിക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു. മുഖത്ത് ഡ്രൈ ബ്രഷിങ് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ശരിയായി ചെയ്തില്ലെങ്കിലും മുഖത്ത് മുറിപ്പാടുകള്‍  വരുന്നതിനും മുഖകാന്തി നഷ്ടപ്പെടുന്നതിനും കാരണമായേക്കാം. 

ENGLISH SUMMARY:

Know All About Dry Brushing: The Ultimate Skin-Glowing Hack