mango-facepack

AI Generated Images

മാമ്പഴക്കാലം ഇങ്ങെത്തി.  മാങ്ങ കൊണ്ടുളള ഒട്ടേറെ വിഭവങ്ങള്‍ തീന്‍മേശയിലെത്തുന്ന സമയം . എന്നാലീ മാംഗോ സീസണില്‍ അല്പം സൗന്ദര്യം വര്‍ധിപ്പിച്ചാലോ? അതെങ്ങനെയന്നല്ലേ? അതിന് പഴുത്ത മാങ്ങ തന്നെ വേണമെന്നില്ല. പച്ച മാങ്ങ കൊണ്ടു തന്നെ അടിപൊളി ഒരു ഫെയ്സ്പാക്ക് തയാറാക്കാം. ചർമത്തിന് ആവശ്യമായ വൈറ്റമിൻ എ, സി തുടങ്ങിയ പോഷകങ്ങൾ ധാരാളമായി പച്ചമാങ്ങയിൽ അടങ്ങിയിട്ടുണ്ട്. മുഖം തിളങ്ങാനും പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ അകറ്റി ചര്‍മത്തിന്‍റെ യൗവനം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന പച്ച മാങ്ങ ഫെയ്സ്പാക്ക് പരിചിയപ്പെടാം.

പച്ചമാങ്ങ ഒരു മിക്സിയുടെ സഹായത്തോടെയോ അല്ലാതെയോ നന്നായി ഉടച്ചെടുത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഇത് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഒരു ഇരുപത് മിനുട്ടിന് ശേഷം തണുത്ത വെളളത്തില്‍ കഴുകിക്കളയാം. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ പ്രാവിശ്യം ഈ ഫെയ്സ് പാക്ക് ഉപയോഗിക്കാം. മുഖക്കുരു അകറ്റാനും മുഖം തിളങ്ങാനും ഈ ഫെയ്സ്പാക്ക് സഹായകമാണ്. 

പച്ചമാങ്ങ മാത്രമല്ല മാങ്ങയുടെ തൊലിയും മാവിന്‍റെ ഇലയും സൗന്ദര്യ പരിപാലത്തിന് ഉത്തമമാണ്. പച്ച മാങ്ങയുടെ തൊലി എടുത്ത് തൈരിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മത്തിന്‍റെ തിളക്കം കൂട്ടാനും ഈ മിശ്രിതം സഹായിക്കും. മാവിന്റെ പച്ച ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നതും നല്ലതാണ്. പച്ച മാങ്ങയിലെ പ്രകൃതിദത്ത ആസിഡുകളും എൻസൈമുകളും ചർമത്തിലെ പാടുകൾ അകറ്റി ചർമത്തിനു തിളക്കം നൽകുന്നു.അതിനാല്‍ മാമ്പഴക്കാലം കഴിയും മുന്‍പ് പച്ച മാങ്ങ ഫെയ്സ്പാക്ക് പരീക്ഷിച്ചുനോക്കാം. 

ENGLISH SUMMARY:

Discover the refreshing benefits of raw mango for your skin! This natural face pack helps brighten the complexion, control excess oil, and give you a healthy summer glow.