smafund

TOPICS COVERED

SMA ബാധിതരായ കുരുന്നുകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി കാരള്‍ സര്‍വീസുമായി സ്കൂള്‍ വിദ്യാർഥിനികൾ. കോഴിക്കോട് സെന്റ് വിൻസെന്റ് കോളനി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ക്രിസ്തുമസ് ആഘോഷം കാരുണ്യ യാത്രയാക്കി മാറ്റിയത്. ക്രിസ്മസ് കാരള്‍ ഓഫ് കമ്പാഷൻ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ചത് ഒരു ലക്ഷം രൂപ. 

പാട്ടും ആഘോഷവും ഒക്കെയായി ഒരു ക്രിസ്തുമസ് കാരള്‍. ഉണ്ണിയേശുവിന്റെ വരവ് അറിയിക്കുന്നതിനൊപ്പം കോഴിക്കോട് ഓമശേരിയിലെ എസ്എംഎ ബാധിതരായ മൂന്നു കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് താങ്ങാകാൻ കൂടി ഇറങ്ങിയതാണ് ഇവർ. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാരള്‍ ഓഫ് കമ്പാഷൻ' നീണ്ടത് മൂന്ന് മണിക്കൂർ. 

പാട്ടിനൊപ്പം വീടുകളിലേക്കും കൂട്ടായ്മകളിലേക്കും എത്തി സഹായം അഭ്യർഥിച്ചു. കുട്ടികളുടെ ഉദ്യമത്തില്‍  റസിഡന്റ്സ് അസോസിയേഷനുകളും കൈകോർത്തു. ഓരോരുത്തരും നൽകിയ ചെറിയ സംഭാവനകൾ ഒരുമിച്ചപ്പോൾ സമാഹരിക്കാനായത് ഒരു ലക്ഷം രൂപ. തുക ചികിത്സാസഹായ സമിതിക്ക് കുട്ടികള്‍ കൈമാറി. 

ENGLISH SUMMARY:

SMA treatment fund was raised by school students in Kozhikode through a compassionate Christmas carol service called Carol of Compassion. The inspiring initiative by St Vincent Colony Girls Higher Secondary School students successfully collected one lakh rupees for three children suffering from Spinal Muscular Atrophy.