sureshgopi-family
  • ബിന്ദുവിന്റേയും മക്കളുടേയും കൈപ്പുണ്യത്തില്‍ വിരിഞ്ഞ ദോശയും ചമ്മന്തിയും കഴിക്കാനായത് വലിയ സന്തോഷമായി കാണുന്നുവെന്നും തന്റെ പൂര്‍ണപിന്തുണ കുടുംബത്തിനുണ്ടാകുമെന്നും സുരേഷ് ഗോപി

ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ കണ്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തളരാത്ത മനസോടെ ജീവിതം തിരിച്ചുപിടിക്കുന്ന കുടുംബത്തിന് ആദരവ് എന്നു പറഞ്ഞ് കുടുംബത്തിനൊപ്പമുള്ള ചിത്രം അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദുവിന്റേയും മക്കളുടേയും ആര്‍ജ്ജവം ഏവര്‍ക്കും വലിയൊരു മാതൃകയാണെന്നും സുരേഷ് ഗോപി കുറിക്കുന്നു. 

Also Read: ‘അവളെ എനിക്ക് ഭയങ്കര ഇഷ്ടാണ്, അവളുടെ കാശിലാ ഞാന്‍ ജീവിച്ചത്’; സനയെക്കുറിച്ച് നടന്‍ ഹക്കിം ഷാജഹാന്‍‍

ബിന്ദുവിന്റേയും മക്കളുടേയും കൈപ്പുണ്യത്തില്‍ വിരിഞ്ഞ ദോശയും ചമ്മന്തിയും കഴിക്കാനായത് വലിയ സന്തോഷമായി കാണുന്നുവെന്നും തന്റെ പൂര്‍ണപിന്തുണ കുടുംബത്തിനുണ്ടാകുമെന്നും സുരേഷ് ഗോപി പറയുന്നു. 

‘തളരാത്ത മനസ്സോടെ ജീവിതത്തെ തിരിച്ചുപിടിക്കുന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ ഹൃദയം നിറഞ്ഞ ആദരവ്...

​ചേരാനല്ലൂരിൽ വാഹനാപകടത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ജയബാലകൃഷ്ണന്റെ ഓർമ്മകൾ തുടിക്കുന്ന ആ കൊച്ചു തട്ടുകടയിൽ ഇന്ന് എത്തിച്ചേർന്നു. ചുമരിലിരുന്ന് ഇന്നും അവർക്ക് തണലേകുന്ന അച്ഛന്റെ ചിത്രത്തിന് മുന്നിൽ നിന്ന്, ആ സംരംഭം വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്ന ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജ്ജവം ഏവർക്കും വലിയൊരു മാതൃകയാണ്’

‘സ്വന്തം ജോലി പോലും മാറ്റിവെച്ച് അമ്മയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന  മക്കളുടെ സ്നേഹം കാണുമ്പോൾ ഏറെ അഭിമാനം തോന്നുന്നു. ഇവരുടെ കൈപ്പുണ്യത്തിൽ വിരിഞ്ഞ ചൂടു ദോശയും ചമ്മന്തിയും ആസ്വദിച്ച് കഴിക്കാനും, ആ കുടുംബത്തോടൊപ്പം അല്പസമയം ചെലവഴിക്കാനും കഴിഞ്ഞത് വലിയൊരു സന്തോഷമാണ്.

പ്രിയപ്പെട്ട ബിന്ദുവിനും മക്കൾക്കും എന്നും എന്റെ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. ചേരാനല്ലൂർ വഴി കടന്നുപോകുന്ന ഏവരും ഈ സ്നേഹക്കടയിൽ ഒന്ന് കയറണം, ഇവർക്ക് കരുത്തായി കൂടെ നിൽക്കണം– സുരേഷ് ഗോപി കുറിച്ചു. 

Suresh Gopi Visits Late Jayabalakrishnan's Family:

Union Minister Suresh Gopi visited the family of Jayabalakrishnan, who died in a road accident in Cheranalloor, and expressed his admiration for their determination to rebuild their lives. He shared a photograph with the family on Facebook, praising Jayabalakrishnan's wife Bindu and their children for continuing to run their small eatery despite the loss. Suresh Gopi said he was delighted to enjoy the dosa and chutney prepared by Bindu and her children and spend some time with them. He also assured the family of his continued support and encouraged people travelling through Cheranalloor to visit their eatery and support their business