Image Credit/Facebook/Saritha S Nair
താന്‍ കടന്നുപോകുന്നത് ഏറ്റവും മോശം സാമ്പത്തിക അവസ്ഥയിലൂടെയാണെന്നും ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ മനസറിയാത്തതെന്നും സരിത എസ് നായര്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സരിത തന്റെ രോഗാവസ്ഥയ്ക്കു പിന്നാലെ വന്ന സാമ്പത്തികപ്രയാസമുള്‍പ്പെടെ തുറന്നെഴുതുന്നത്. അതേസമയം തന്നെ കാന്‍സര്‍ ബാധിതയായി മരിച്ച ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സാമ്പത്തിക ഇടപാടുകള്‍ വെറും ആരോപണമെന്നും പറയുകയാണ് സരിത. തന്റെ ചികിത്സയ്ക്കായി അവര്‍ 5000 രൂപ അയച്ചു തന്നിരുന്നുവെന്നും തിരിച്ചുകൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി തനിക്കുണ്ടായില്ലെന്നും സരിത പറയുന്നു.
ഇന്നലെയാണ് ലേഖയുടെ ഭര്‍ത്താവ് അംബുജാക്ഷനുമായുള്ള സരിതയുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. ഏത് അന്വേഷണത്തിനും താന്‍ തയാറാണെന്നും സരിത എഫ് ബി പോസ്റ്റില്‍ പറയുന്നു. അതേസമയം തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് ഒരുതവണയെങ്കിലും തന്നോടൊന്ന് അന്വേഷിക്കാമായിരുന്നുവെന്നും സരിത കുറിപ്പില്‍ പറയുന്നു. സോളാര്‍ സരിത ഇന്ന് വട്ടപ്പൂജ്യമാണെന്നും ഇല്ലാത്തത് പറഞ്ഞാലും ചോദിക്കാൻ ആരും വരില്ലെന്നും സരിത പറയുന്നു.
കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ ലേഖ അംബുജാക്ഷന്‍ ചലച്ചിത്ര പ്രവര്‍ത്തകയും ഇന്‍ഫ്ലുവന്‍സറുമായിരുന്നു. രണ്ടര വർഷത്തോളം നീണ്ട ചികിത്സയ്ക്കും പോരാട്ടത്തിനും ഒടുവിൽ 2026 ഒക്ടോബർ 6-ന് 44-ാം വയസിലാണ് ലേഖ അന്തരിച്ചത്. ഇവരുടെ മരണത്തിനു ശേഷം അംബുജാക്ഷന്‍ പങ്കുവച്ച പല വിഡിയോകളും കടുത്ത വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എല്ലാരും സുഖം എന്ന് വിചാരിക്കുന്നു..പ്രാർത്ഥിക്കുന്നു.ദിവസം നല്ലൊരു തുക മെഡിസിൻ കഴിക്കാൻ വേണ്ടി ചിലവ് വരുന്ന ഒരു സ്ത്രീ ആണ് ഞാൻ. ഇത് വരെ ഞാൻ പബ്ലിക് ന് മുന്നിൽ എൻ്റെ സാമ്പത്തികവസ്ഥ ഞാൻ തുറന്നു പറഞ്ഞിട്ടില്ല.പക്ഷേ എൻ്റെ ഉറ്റ സുഹൃത്തുക്കൾക്ക് ഞാൻ എങ്ങനെ ആണെന്നും എൻ്റെ ജീവിതവും നേരിട്ട് അറിയാം.അവർ ആണ് എന്നെ ജീവനോടെ നിലനിർത്തുന്നത്. ഇന്നലെ ഒരു പോസ്റ്റ് കണ്ടു..നിങ്ങളിൽ ചിലരെങ്കിലും എൻ്റെ 2. ഫേസ്ബുക്ക് പോസ്റ്റുകൾ ശ്രദ്ധിച്ചിട്ടുണ്ടാകും..എൻ്റെ സുഹൃത്തായിരുന്ന ക്യാൻസർ പോരാളി ആയിരുന്ന ലേഖയെ പറ്റി ഉള്ളത്..ലേഖ എന്നെ വിളിക്കാറുണ്ടായിരുന്നു. ഞാനും ഇപ്പൊൾ ഉള്ള രോഗാവസ്ഥകളുടെ പെട്ടെന്നുള്ള ആക്രമണത്തിലും ആയി നിരന്തരം ഹോസ്പിറ്റലിൽ ആയ സമയവും..അതുകൊണ്ട് ചേച്ചി..എന്ന് വിളിച്ചു സംസാരിക്കുന്ന ലേഖയെ അങ്ങനെ തന്നെ ചിന്തിക്കാൻ ആണ് എനിക്കിഷ്ടം.2025 il hospital admission പെട്ടെന്ന് പറഞ്ഞപ്പോൾ പല ഫ്രെണ്ട്സിനോടും ഹെൽപ് ചോദിച്ചു..ലേഖ വിളിച്ചപ്പോൾ സംസാരിച്ചു..ലേഖ എനിക്ക് കടമായി 5000/ - തന്നു..പിന്നീട് പല കാരണങ്ങളാൽ എൻ്റെ ആശുപത്രി വാസം കൂടുകയും തിരികെ കൊടുക്കാൻ ആകാതെ വരികയും ചെയ്തു( ഇപ്പോളത്തെ എൻ്റെ അവസ്ഥ അതിനെക്കാൾ മോശം ആണ്..ജോലിക്ക് പോകാൻ ആകുന്നില്ല.സർജറി പറഞ്ഞിരിക്കുന്നു).
എനിക്ക് ലേഖയെ സ്ക്രിപ്റ്റ് റൈറ്റർ/ഡയറക്ടർ എന്നൊക്കെ ആണ് അറിഞ്ഞത്...അവരുടെ സോഴ്സ് ഓഫ് ഇൻകം എനിക്ക് ചോദിക്കാനാകില്ലല്ലോ?? അങ്ങനെ പോകവേ അവർക്ക് അടുത്തഘട്ടം ട്രീറ്റ്മെൻ്റ് ചിലവുകൂടിയതിനാൽ എനിക്ക് ആരെ എങ്കിലും അറിയാമെങ്കിൽ ഒന്നു ഫണ്ട് റൈസ് ചെയ്തു തരാമോ എന്ന് ചോദിച്ചു..അവർ അവരുടെ ഫേസ്ബുക്ക് പോസ്റ്റ് ( സഹായം അഭ്യർത്ഥിച്ചുള്ള) share ചെയ്യാനും പറഞ്ഞു.ഞാൻ പോസ്റ്റ് share ചെയ്തത് നിങ്ങൾക്ക് എൻ്റെ ഈ അക്കൗണ്ടിൽ തന്നെ കാണാം.ക്യാൻസർ പോരാളികളെ സഹായിക്കുന്ന ചിലരോട് അവരെ സഹായിക്കാമോ എന്ന് ചോദിച്ചിട്ടുണ്ട്. പിന്നീട് ലേഖ യാത്ര tvm വരെ വരാൻ സാധിക്കാത്തതിനാൽ പത്മനാഭ ക്ഷേത്രത്തിൽ പാണകം,പാൽപായസം വഴിപാട് ചെയ്യണം എന്ന് എന്നോട് പറഞ്ഞു.ഞാൻ ചെയ്യാം എന്ന് പറഞ്ഞപ്പോൾ അവർ എനിക്ക് 600/ രൂപ ഇട്ടു തന്നു.ഞാൻ വഴിപാട് ചെയ്തു.അത് ഓരോ വിശ്വാസങ്ങൾ ആണ്.. വിശ്വാസം ചിലപ്പോൾ രോഗികൾക്ക് പോസിറ്റീവ് എനർജി നൽകാറുണ്ട്. പിന്നീട് ലേഖ പോയി എന്ന് അറിഞ്ഞ ശേഷം ഞാൻ ബ്ലോക്ക് ചെയ്തു ആ നമ്പർ.എൻ്റെ ആരോഗ്യവസ്ഥ തീർത്തും മോശമായപ്പോൾ ഞാൻ അതൊക്കെ വിട്ടു.
പിന്നീട് ലേഖയുടെ husband അംബുജാക്ഷൻ എന്ന ആളെ പറ്റി ഒരുപാട് പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടു..അയാളുമായി എനിക്ക് യാതൊരുവിധ ബന്ധങ്ങളും ഇല്ല.അയാളുടെ number പോലും എനിക്കില്ല..പക്ഷേ ഇന്നലെ ഒരു പോസ്റ്റ് കണ്ടു..സോളാർ സരിതയുമായി അയാളുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കണം എന്ന്..അന്വേഷിക്കട്ടെ..അതിന് എതിർപ്പ് ഇല്ല എനിക്ക്... ലേഖയെ പറ്റി ഇപ്പൊ കേൾക്കുന്നത് ഞാൻ ഉൾകൊള്ളാൻ ശ്രമിക്കുന്നുണ്ട്.അംബുജാക്ഷൻ നല്ലൊരു ഭാര്യയെ സ്നേഹിക്കുന്ന ആൾ എന്നാണ് ഞാൻ കരുതിയത്..അയാളുടെ videos ലേഖയുടെ മരണശേഷവും കാണാൻ തുടങ്ങിയപ്പോൾ ഞാൻ not interested കൊടുത്തു.. എന്നാലും ഫീഡിൽ വരുമ്പോൾ skip ചെയ്യുക ആണ് പതിവ്..വെൻ്റിലേറ്റർ video എന്നെ അത്രയ്ക്ക് ഭയപ്പെടുത്തിയിട്ടുണ്ട്.കാരണം എൻ്റെ രോഗാവസ്ഥ തന്നെ..എനിക്ക് ഇപ്പൊ മരിക്കാൻ ഇഷ്ടമല്ല..aa videos ഭയപ്പെടുത്തി എന്നെ എന്ന് പറയുന്നത് literally അങ്ങനെ തന്നെ ആണ്..
പോസ്റ്റ് ഇട്ട ആളോട് ,
എന്നോട് നേരിട്ട് ചോദിച്ചിട്ട് സത്യം മനസ്സിലാക്കി കാർഡ് ഇറക്കമാരുന്നു..സാരമില്ല..ഇതൊക്കെ ഇപ്പൊ ശീലമായി..ചെയ്യാത്ത കുറ്റം,പറയാത്ത കാര്യം ..ഇതൊക്കെ ഒരുപാട് അനുഭവിച്ചു..മനസിൽ തോന്നുന്ന വിഷമം ഒരു പക്ഷേ എൻ്റെ രോഗത്തെ ബാധിച്ചേക്കാം..അതുകൊണ്ട് public ന് ഒന്നും ഉണ്ടാകില്ല.. അതു കൊണ്ട് പറഞ്ഞു വരുന്നത്
സോളാർ സരിത ഇപ്പൊ ഒരു വട്ടപ്പൂജ്യം ആണ്.എന്നെ ഇല്ലാത്തത് പറഞ്ഞാലും ചോദിക്കാൻ ആരും വരില്ല. ലേഖ ഒരു സ്ത്രീ ആയിരുന്നു..ചാറ്റ് ചെയ്തത് അവരുടെ നമ്പറിൽ അവരുമായിട്ട് നിങൾ ആരോപിക്കുന്ന ഭീകരമായ സാമ്പത്തിക ഇടപാട് കടം തന്ന. 5000/ രൂപയും അവരുടെ വഴിപാട് നടത്താൻ അയച്ച 600/ രൂപയും ആണ്..ഭീമമായ aa സാമ്പത്തിക ഇടപാട് Rs..5600 ആകുന്നു.
ഇന്ന് നല്ല സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ. 5000/ മടക്കി കൊടുത്തിട്ടില്ല.പിന്നെ അംബുജാക്ഷൻ്റെ ചെയ്തികൾ ഞാൻ മനസ്സിലാക്കിയത് നിങ്ങളുടെ പോസ്റ്റുകളിൽ നിന്നാണ്.. അയാള് aa കുറ്റം ചെയ്തിട്ടുണ്ട് എങ്കിൽ ശിക്ഷിക്കപ്പെടണം..അയാളോടൊപ്പം അല്ല ഞാൻ.( അയാൾക്കുള്ള ഒരു മറുപടി ഞാൻ നൽകിയിട്ടുണ്ട്)
ലേഖയെ ഞാൻ ഒന്നും പറയില്ല.കാരണം ജീവിച്ചിരുന്നപ്പോൾ എൻ്റെ സുഹൃത്ത് ആയിരുന്നു..മരണശേഷം ആരെ പറ്റിയും ഞാൻ കുറ്റം പറയില്ല. അത്( ഭീമമായ സാമ്പത്തിക ഇടപാട്) ഞാൻ പറഞ്ഞു കഴിഞ്ഞു..ആരെ പറ്റിയും അവർ എത്ര മോശക്കാരി ആകട്ടെ,അവരോട് ഒരു വാക്ക് ചോദിക്കാം.
എപ്പോൾ വേണമെങ്കിലും കടന്നു പോകാം എന്ന സ്ഥിതിയിൽ ഉള്ള എന്നോട് ചോദിക്കാം എന്തും.പറ്റുന്നപോലെ ഉത്തരം തരാൻ ശ്രമിക്കും.ഞാൻ ഇപ്പൊൾ ഒരാളെയും പറയാൻ ഒരിടത്തും വരാറില്ല.തെറ്റുകൾ ഉൾക്കൊണ്ടുകൊണ്ടാണ് എൻ്റെ ഇപ്പോളത്തെ ജീവിതം.ദയവായി തെറ്റിദ്ധാരണ ഉണ്ടാക്കരുത്..എല്ലാം നഷ്ടപ്പെട്ടവൾ ആണ് ഞാൻ.ഇനിയൊന്നും ബാക്കിയില്ല ജീവൻ അല്ലാതെ....അതും പെട്ടെന്ന് അണയുന്ന അവസ്ഥ ആണ്..ഇതോടൊപ്പം വെല്ലൂർ മെഡിക്കൽ കോളേജ് 2022 - ൽ പോയ ചിത്രമാണ്..എൻ്റെ ജീവിതം മാറ്റി മറിച്ച വെല്ലൂർ യാത്ര....എല്ലാം അറിയും മുന്നേ ഉള്ള ഇരിപ്പാണ്.... പുതിയ ഫോട്ടോ ഇല്ല ഇന്ന്.