sabarimala-ndrf

ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് തുണയായി എന്‍ഡിആര്‍എഫ് സംഘം. ശബരിമല, പമ്പ,നിലയ്ക്കല്‍ മേഖലകളിലാണ് സേവനം. നടതുറക്കും മുന്‍പ് എത്തിയ സംഘം മകരവിളക്കുല്‍ത്സവം പൂര്‍ത്തിയാക്കി നട അടച്ച ശേഷമേ മടങ്ങൂ.

സന്നിധാനത്ത് ആരെങ്കിലും കുഴഞ്ഞു വീണാല്‍ ആ സമയം എന്‍ഡിആര്‍എഫ് സംഘം പാഞ്ഞെത്തും. സിപിആര്‍ നല്‍കുന്നതും തിരക്കിനെ വകഞ്ഞു മാറ്റി സ്ട്രക്ചറില്‍ അതിവേഗം സന്നിധാനം ആശുപത്രിയിലേക്ക് എത്തിക്കുന്നതും എന്‍ഡിആര്‍എഫ് സംഘമാണ്. ആരക്കോണത്ത് നിന്നുള്ള 04ബറ്റാലിയന്‍ സംഘമാണ് എത്തിയത്. ആകെ88 പേര്‍. സന്നിധാനം പാണ്ടിത്താവളം, നടപ്പന്തല്‍ തുടങ്ങി വിവിധ മേഖലകളിലാണ് സേവനം. 

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറായാണ് സംഘം എത്തിയിരിക്കുന്നത്. ഇവിടെ നിന്നുള്ള 28പേര്‍ പമ്പയിലും സേവനത്തിന് എത്തും. തിരക്കേറുമ്പോള്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം എത്തും. പുല്ലുമേട് വനപാതയില്‍ കുടുങ്ങുപ്പോകുന്ന തീര്‍ഥാടകരെ കണ്ടെത്താനും എന്‍എഡിആര്‍ഫ് സേവനമാണ് ഉപയോഗിക്കുന്നത്. തിരക്ക് കൂടുമ്പോള്‍ നിലയ്ക്കലിലേക്ക് അടക്കം കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘാഗങ്ങളെ നിയോഗിക്കും.

ENGLISH SUMMARY:

Sabarimala pilgrimage safety is enhanced this season as the NDRF team provides crucial emergency and rescue services across Sabarimala, Pampa, and Nilakkal. The dedicated 88-member battalion from Arakkonam ensures rapid medical response and crowd management until the temple closes.