lekshmana-police-pavakali
  • ജോലിത്തിരക്കിനിടയിലും അവധി ദിവസങ്ങളില്‍ ലക്ഷ്മണന്‍ പൂര്‍ണ പാവകളിക്കാരനാകും

പൊലീസ് ഗ്രൂപ്പുകളിലും സാമൂഹിക മാധ്യമങ്ങളിലും വൈറല്‍ താരമാണ് പാവകളി കലാകാരന്‍കൂടിയായ സിവില്‍ പൊലീസ് ഓഫിസര്‍ ലക്ഷ്മണന്‍. ശബരിമല സന്നിധാനത്ത് നടന്ന അയ്യപ്പചരിതം തോല്‍പ്പാവക്കൂത്ത് കളിയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്ത പൊലീസ് ഗ്രൂപ്പുകളില്‍ അടക്കം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. 

ശബരിമല സന്നിധാനത്ത് പാവകളി അവതരിപ്പിച്ചത് പത്മശ്രീ രാമചന്ദ്ര പുലവരും സംഘവുമായിരുന്നു. കഥ അയ്യപ്പ ചരിതം. അണിയറയിലാണ് ഒരു പൊലീസുകാരനെ കണ്ടത്. മനോരമ ന്യൂസ് വാര്‍ത്തയിലെ ഒരു ഭാഗമാണ് വ്യാപകമായി പ്രചരിക്കുന്നത്. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ലക്ഷ്മണനായിരുന്നു ആ കലാകാരന്‍.കലാകാരന്‍മാര്‍ക്കൊപ്പം അതേ വേഗത്തിലും താളത്തിലും ലക്ഷ്മണനും.

രാമചന്ദ്ര പുലവര്‍ പരിചയപ്പെടുത്തി, തന്‍റെ ശിക്ഷ്യന്‍ ലക്ഷ്മണന്‍ ആണിതെന്ന്. പിതാവും കലാകാരനായിരുന്നു. ഏഴാം വയസിലാണ് പാവകളിയോടുള്ള ഇഷ്ടം കാരണം ലക്ഷ്മണന്‍ പാവകളി പഠിച്ചു തുടങ്ങിയത്. പിന്നെ അരങ്ങേറ്റം. വിദേശ രാജ്യങ്ങളിലടക്കം ആശാനൊപ്പം നൂറുകണക്കിന് വേദികളില്‍ അവതരണം. 

നൂല്‍പ്പാവകളി, കയ്യുറപ്പാവകളി തുടങ്ങി പലതരം പാവകളികള്‍ അഭ്യസിച്ചു. ശബരിമല സന്നിധാനത്തെ ജോലിക്കിടയില്‍ തന്നെ അയ്യപ്പചരിതം അവതരിപ്പിക്കാനായതില്‍ അളവറ്റ സന്തോഷമായി. ജോലിത്തിരക്കിനിടയിലും അവധി ദിവസങ്ങളില്‍ ലക്ഷ്മണന്‍ പൂര്‍ണ പാവകളിക്കാരനാകും. നിലവില്‍ ചോലക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറാണ്.

ENGLISH SUMMARY:

Civil Police Officer Lakshmanan, who is also an accomplished puppetry artist, has become a viral sensation on social media and within police circles after a Manorama News report highlighted his backstage performance during a Tholpavakoothu show at Sabarimala Sannidhanam. While Padma Shri Ramachandra Pulavar and his troupe performed Ayyappa Charitham, Lakshmanan—who was on duty at the shrine—matched the seasoned artists' pace and rhythm behind the screen, prompting Pulavar to introduce him as his disciple. Having started learning puppetry at age seven inspired by his artist father, Lakshmanan has performed in hundreds of venues alongside his guru, including abroad, and is trained in string and glove puppetry as well.