rescue-assam-worker-fireforce

TOPICS COVERED

പുനലൂർ-മൂവാറ്റുപുഴ റോഡിൽ ഉതിമൂടിനും മണ്ണാറകുളഞ്ഞിക്കും ഇടയിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. റോഡരികിൽ കരിമ്പിൻ ജ്യൂസും കരിക്കും വിൽക്കുന്ന കടയിലെ ജീവനക്കാരനായ ആസാം സ്വദേശി, മാലിന്യങ്ങൾ താഴത്തെ കുഴിയിലേക്ക് തള്ളാൻ ശ്രമിക്കുന്നതിനിടെ ഏകദേശം 35 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

വലിയ കാടും വനസമാനമായ പ്രദേശവും ആയതിനാൽ താഴെ വീണ യുവാവിനെ പുറത്തെത്തിക്കാൻ നാട്ടുകാർക്ക് യാതൊരു മാർഗവുമില്ലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പത്തനംതിട്ടയിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം സ്ഥലത്തെത്തി.

വടവും രക്ഷാ കൊട്ടയും ഉപയോഗിച്ച് താഴേക്ക് ഇറങ്ങിയ ഉദ്യോഗസ്ഥർ, അതീവ സാഹസികമായാണ് യുവാവിനെ മുകളിലെത്തിച്ചത്. വീഴ്ചയിൽ കാലൊടിഞ്ഞ യുവാവിനെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.

ENGLISH SUMMARY:

A worker from Assam employed at a roadside sugarcane juice and tender coconut shop fell roughly 35 feet into a pit while trying to dump waste between Uthimoodu and Mannarakulanji on the Punalur–Muvattupuzha road.