robin-demise-us

TOPICS COVERED

  • ജയരാജ് സംവിധാനം ചെയ്ത ‘ജോണി വാക്കറി’ൽ മമ്മൂട്ടിയുടെ സഹോദരന്റെ കൂട്ടുകാരനായാണ് റോബിൻ പ്രത്യക്ഷപ്പെട്ടത്

ജോണി വാക്കറിലെ നാല്‍വര്‍സംഘത്തില്‍പെട്ട ഷെല്ലി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ റോബിന്‍ വര്‍ഗീസ് അമേരിക്കയില്‍ അന്തരിച്ചു. 56 വയസായിരുന്നു . അസുഖത്തെ തുടർന്ന് ഏറെനാളായി ചികിൽസയിലായിരുന്നു. പത്തനംതിട്ട കുന്നന്താനം സ്വദേശിയാണ്. കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലെ അംഗമായാണ് കലാരംഗത്ത് തുടക്കമിടുന്നത്. 

Also Read: 'കീര്‍ത്തിയുടെ കാല്‍മുട്ടില്‍ മിഷ്കിന്‍ തലോടിയത് മോശമായി'; ചുട്ട മറുപടി നല്‍കി കീര്‍ത്തി സുരേഷ്

ജയരാജ് സംവിധാനം ചെയ്ത ‘ജോണി വാക്കറി’ൽ മമ്മൂട്ടിയുടെ സഹോദരന്റെ കൂട്ടുകാരനായാണ് റോബിൻ പ്രത്യക്ഷപ്പെട്ടത്. നാൽവർ സംഘത്തിൽ റോബിൻ ചെയ്ത ഷെല്ലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോബിന്റെ വിയോഗത്തിൽ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ നേരുന്നത്. 

ജോണിവാക്കറിന് പുറമേ 2019ൽ റിലീസായ സോളമന്റെ മണവാട്ടി സോഫിയ എന്ന സിനിമയിലും ചില കന്നഡ സിനിമകളിലും നിരവധി ഷോർട് ഫിലിമുകളിലും അഭിനയിച്ചിരുന്നു. സംസ്കാരം നാളെ ന്യൂയോര്‍ക്കില്‍ നടക്കും. 

Actor Robin Varghese has passed away :

Actor Robin Varghese, who gained recognition for his role as 'Shelly', one of the four-member gang in the film Johnny Walker, has passed away in the United States. He was 56 years old. He had been undergoing treatment for an illness for some time. A native of Kunnanthanam in Pathanamthitta, he began his career in the arts as a member of the mimicry troupe 'Cochin Chorus'.