ശബരിമലയുമായി ബന്ധപ്പെട്ട 18 മലകളില്‍ പ്രധാനപ്പെട്ടതാണ് തലപ്പാറ മല. പ്ലാപ്പള്ളിയില്‍ വനത്തിനുള്ളിലാണ് തലപ്പാറ മലഅപ്പൂപ്പന്റെ കോട്ട. പണ്ട് തിരുവാഭരണം കടന്നു പോയിരുന്ന പന്തളം താരയിലാണ് കോട്ട. ശബരിമലയ്ക്ക് പോകുന്ന തീര്‍ഥാടകര്‍ തലപ്പാറക്കോട്ടയില്‍ തൊഴുതു പോകുന്നതായിരുന്നു രീതി.
പൂങ്കാവനത്തിലെ 99 മലകളുടെയും അധിപനാണ് തലപ്പാറ അപ്പൂപ്പന്. പ്ലാപ്പള്ളിയില്‍ കൊടും വനത്തിനുള്ളിലാണ് അപ്പൂപ്പന്റെ തലപ്പാറക്കോട്ട. പണ്ടത്തെ പന്തളം താരയിലാണ് തലപ്പാറക്കോട്ട.ശബരിമലയ്ക്ക് പോകുന്ന തീര്‍ഥാടകര്‍ തലപ്പാറക്കോട്ടയില്‍ തേങ്ങയുടച്ച് അനുമതി വാങ്ങിയിട്ടേ മലകയറൂ.കഥകള്‍ പലതുണ്ട്.അയ്യപ്പനെ കാട്ടിലെ ഔഷധസസ്യങ്ങളെക്കുറിച്ച് പഠിപ്പിച്ചത് തലപ്പാറ അപ്പൂപ്പനാണ്.
പുലിയെ മെരുക്കാന്‍ പഠിപ്പിച്ചത് അപ്പൂപ്പന്.പൂങ്കാവനത്തിൽ പിതാവിന്റെ സ്ഥാനമാണ് തലപ്പാറ കോട്ട അപ്പൂപ്പന്.പൂങ്കാവനത്തിലെ ആദിവാസി വിഭാഗത്തിനാണ് ആരാധനയുടെ അവകാശം. ഇന്നും ശബരിമലയ്ക്ക് കയറുന്ന വ്യാപാരികളും ഉദ്യോഗസ്ഥരുമടക്കം തലപ്പാറക്കോട്ടയില്‍ തൊഴുതാണ് മലകയറുന്നത്.പുകയില ഉള്‍പ്പടെ മുറുക്കാനും തെങ്ങിന് കള്ളും ഇളനീരും തലപ്പാറ അപ്പൂപ്പന് സമര്‍പ്പിക്കും.
മകരവിളക്ക് ദിനം അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ പേടകത്തിനൊപ്പം തലപ്പാറ മലയുടെ കൊടിയുണ്ട്.ഇപ്പോള്‍ തിരുവാഭരണം പോകുന്നത് പ്രധാന പാതയിലൂടെയാണ്.തിരുവാഭരണത്തിന്റെ ചടങ്ങുകള്‍ക്കായി വഴിയരികില്‍ ഒരു കോട്ടയുണ്ട്. മകരവിളക്ക് ദിനം പുലര്‍ച്ചെ തിരുവാഭരണ ഘോഷയാത്ര കോട്ടയിലെത്തും.തിരുവാഭരണം എത്തും മുന്‍പ് മലയ്ക്ക് പടയണി എന്ന ചടങ്ങ് നടത്തും.ഊരാളി ഉറഞ്ഞുതുള്ളും.തിരുവാഭരണം എത്തിയാല്‍ രാജപ്രതിനിധി കിഴിപ്പണം സമര്‍പ്പിക്കും. മലയൂട്ട്,ആനയൂട്ട്,വാനരയൂട്ട്,തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷമാണ് മല അടയ്ക്കുന്നത്.വനത്തിൽ നിന്ന് ശേഖരിക്കുന്ന കിഴങ്ങുവർഗ്ഗങ്ങൾ തീയിൽ ചുട്ടെടുത്ത് ചെറുതേനിൽ ചാലിച്ചാണ് നിവേദ്യം തയാറാക്കുന്നത്.