baby-writers

TOPICS COVERED

ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശികളായ രണ്ട്  എഴുത്തുകാരെ പരിചയപ്പെടാം. ഒന്നാംക്ലാസുകാരനായ ലൂക്ക് ഡേവിസ് ജോണും യുകെജി വിദ്യാര്‍ഥിനി ഡേവിസ് ജോണും. ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മയാണ് ,   കവിതയും കഥകളും ചിത്രങ്ങളും നിറഞ്ഞ ഇവരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്.

കുസൃതികളാണ്. എപ്പോഴും കളിയും വഴക്കും ഓട്ടവും. പക്ഷേ എഴുത്തുകാരായി. ആറ് വയസുകാരന്‍ ലൂക്ക് ഡേവിസ് ജോണിന്‍റെ പുസ്തകമാണ് ലൂക്കായുടെ പുസ്തകം. യുകെജി വിദ്യാര്‍ഥിനി ലോറ ആന്‍ ജോണിന്‍റെ പുസ്തകമാണ് ലോറയുടെ പ്രയാണം . കവിതയും കഥകളും ചിത്രങ്ങളും നിറഞ്ഞ പുസ്തകങ്ങള്‍. കുട്ടികളുടെ അമ്മ ലിനു മറിയം എബ്രഹാം ആണ് കഥകളും കവിതകളും പകര്‍ത്തിയത്

അമ്മ ലിനുവിന്‍റെ ആഗ്രഹം കൂടിയാണ് മക്കളെ എഴുത്തിന്‍റെ വഴിയിലേക്ക് നടത്തുക എന്നത്. മക്കള്‍ കഥ പറഞ്ഞു തുടങ്ങിയപ്പോഴാണ് ലിനു വാക്കിന്‍റെ പരിമിതികള്‍ തിരിച്ചറിഞ്ഞതും മക്കള്‍ക്ക് ഒപ്പം കൂടിയതും. വളരുന്തോളം അക്ഷരങ്ങളും വാക്കുകളും ഉറപ്പിക്കാന്‍ അമ്മയും കൂടെയുണ്ട്.

ENGLISH SUMMARY:

Two young child authors from Chengannur, Luke Davis John and Laura Ann John, who recently published their debut books featuring poems, stories, and drawings. The inspiring journey of these little writers was supported by their mother, Linu Mariam Abraham, and launched by renowned lyricist Vayalar Sarath Chandra Varma.