2025ലെ സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗറാണി ദേവനന്ദയ്ക്ക് സ്വന്തമായൊരു വീടൊരുങ്ങി. പുതുതായി നിർമ്മിച്ച വീടിന്‍റെ പാലുകാച്ചൽ ഫാത്തിമ തെഹ്ലിയ എംഎൽഎ നിർവഹിച്ചു. കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്‍റെ നേതൃത്വത്തിലാണ് വീട് ഒരുക്കിയത്.

പ്രതിസന്ധികളെ ഓടി തോൽപ്പിച്ച ചരിത്രമാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശി ദേവനന്ദയുടേത്. അസുഖബാധിതയായിരുന്നെകിലും 2025ലെ തിരുവനന്തപുരം സ്കൂൾ കായികമേളയിൽ ഇരട്ട സ്വർണ്ണം നേടി മീറ്റ് റെക്കോർഡ് കുറിച്ചു. പരിമിതികളെക്കുറിച്ച് അറിഞ്ഞ അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വീടെന്ന ഉറപ്പ് ദേവ നന്ദയ്ക്ക് നൽകിയത്. ഒരു വർഷത്തിനകം ദേവനന്ദയുടെ സ്വപ്നം യഥാർഥ്യമായി.അയൽവാസിയായ ശ്രീധരൻ മാഷാണ് സൗജന്യമായി ഭൂമി നൽകിയത്. സ്കൗട്ട് ആൻഡ് ഗൈഡിന്‍റെ നേതൃത്വത്തിലായിരുന്നു വീടിന്‍റെ നിർമ്മാണം .രാജ്യത്തിനായി തിളങ്ങണം എന്നതാണ് ദേവനന്ദയുടെ ഇനിയുള്ള സ്വപ്നം. അതിനായുള്ള പരിശ്രമം തുടർന്നുകൊണ്ടേയിരിക്കുന്നു.

new house has been built for Devananda, the sprint queen of the 2025 Kerala State School Sports Meet, with support from the Kerala Scouts and Guides. :