കായിക മേളകളിലെ പ്രായതട്ടിപ്പ് തടയാന്‍ സമഗ്ര പദ്ധതി ആവിഷ്ക്കരിക്കാനൊരുങ്ങി വിദ്യഭ്യാസവകുപ്പ്. അടുത്തവര്‍ഷം ജില്ലാതലത്തില്‍ തന്നെ പരിശോധന നടത്തി പ്രായതട്ടിപ്പ് കണ്ടെത്താനാണ് തീരുമാനം. പ്രായതട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയും ഉറപ്പാക്കും.  

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ മല്‍സരിച്ച താരം പ്രായതട്ടിപ്പ് നടത്തിയെന്ന് തെളി‍ഞ്ഞതോടെയാണ് വിദ്യഭ്യാവകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നത്. ആധാര്‍ അടക്കമുള്ള രേഖകളില്‍ തട്ടിപ്പ് കണ്ടെത്താനായില്ലെങ്കിലും എല്ല് പരിശോധനയിലൂടെ പ്രായതട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ അടുത്ത വര്‍ഷം ജില്ലാതലത്തില്‍ തന്നെ പ്രായതട്ടിപ്പ് പരാതി ഗൗരവമായി പരിഗണിക്കും. 

പ്രായതട്ടിപ്പ് ഉയര്‍ന്ന മറ്റൊരു കായിക താരത്തിന്‍റെ ആധാര്‍ അടക്കമുളള രേഖകളില്‍ തന്നെ പൊരുത്തക്കേടുകള്‍ ഉണ്ട്. അതിനാല്‍ എല്ല് പരിശോധന നടത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ആധാര്‍ പരിശോധനയില്‍ പ്രശ്നങ്ങളില്ലെങ്കില്‍ മാത്രമേ എല്ല് പരിശോധനയിലേയ്ക്ക് കടക്കൂ. കായിക താരങ്ങള്‍ക്ക് പുറമേ പ്രായതട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന സ്കൂളുകള്‍ക്കും അധ്യാപകര്‍ക്കുമെതിരെയും കര്‍ശന നടപടി എടുക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇതിനോട് വിദ്യാഭ്യാസവകുപ്പിന് പൂര്‍ണ യോജിപ്പാണുള്ളത്. 

ENGLISH SUMMARY:

Kerala sports meet age manipulation is being strictly addressed by the education department through comprehensive district-level verification plans next year. Strict actions will be implemented against athletes, schools, and teachers involved in age fraud based on Aadhaar checks and bone ossification tests.