breast-cancer

പ്രാരംഭദശയില്‍ കണ്ടുപിടിക്കാനായാല്‍ സ്‌തനാര്‍ബുദത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്ന് പ്രശസ്ത കാന്‍സര്‍ ചികില്‍സാ വിദഗ്ധന്‍ ഡോ. വി.പി.ഗംഗാധരന്‍. പരിശോധനകളില്‍നിന്ന് പിന്‍വലിയുന്നതിന് പ്രധാനകാരണം ഭയമാണെന്നും ഡോക്ടര്‍ ഗംഗാധരന്‍ പറഞ്ഞു. സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 6500 പേരില്‍ സ്ക്രീനിങ് നടത്തി, 26 പേര്‍ രോഗബാധിതരെന്ന് കണ്ടെത്തി. 

ഇന്ത്യയില്‍ സ്തനാര്‍ബുദ രോഗികള്‍ ഭൂരിഭാഗവും 70 മുതല്‍ 80 ശതമാനം വരെ രോഗം മൂര്‍ച്ഛിച്ചശേഷമാണ് ചികില്‍സയ്ക്കെത്തുന്നത്. തുടക്കത്തിലെ പരിശോധന വഴി രോഗം കണ്ടെത്താനാകുമെന്ന് ഡോ. വി.പി.ഗംഗാധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സ്വയംപരിശോധന എല്ലാ മാസവും നടത്തണം. 40 വയസിനുമുകളില്‍ പ്രായമുള്ളവര്‍ എല്ലാ വര്‍ഷവും പരിശോധനകള്‍ക്ക് വിധേയമാകണം. പരിശോധന നടത്താന്‍ ഭയമാണ് തടസ്സമാകുന്നത്.

പൊണ്ണത്തടി, മൂലയൂട്ടല്‍ കുറഞ്ഞത്, ഗര്‍ഭധാരണവും മാസമുറയും വൈകിപ്പിക്കാനുള്ള ഹോര്‍മോണ്‍ ഗുളികകളുടെ ഉപയോഗം, ആദ്യപ്രസവം 30 വയസിനുശേഷമെന്ന തീരുമാനം ഇവയെല്ലാം രോഗസാധ്യത വര്‍ധിപ്പിക്കും. എറണാകുളം,തൃശൂര്‍ ജില്ലകളിലായി 250 ക്യാംപുകളിലായാണ് സ്ക്രീനിങ് നടത്തിയത്.  

Breast cancer awareness and early detection can effectively prevent advanced stages of the disease, according to renowned cancer specialist Dr. V.P. Gangadharan. :