iffa

വെറും എട്ട് വയസ്സ്. എന്നാൽ, അറിവിന്റെ കാര്യത്തിൽ ഈ 2-ാം ക്ലാസുകാരി മിടുക്കിക്ക് വേഗം അൽപ്പം കൂടുതലാണ്. അഞ്ച് മിനിറ്റിനുള്ളിൽ 101 ജനറൽ നോളജ് ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കുമ്പള സ്വദേശിനി ഇഫ്ഫ ഫാത്തിമയുടെ വിശേഷങ്ങൾ കാണാം ഇനി. 

കുഞ്ഞുപ്രായത്തിൽ തന്നെ അറിവിന്റെ ലോകത്ത് വിസ്മയം തീർക്കുകയാണ് ഇഫ്ഫ ഫാത്തിമ. അഞ്ച് മിനിറ്റ്, 101 ചോദ്യങ്ങൾ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം. ഈ മികവിനാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം തേടിയെത്തിയത്.

കുമ്പള സ്വദേശികളായ കബീറിന്റെയും റിയാനയുടെയും മകളാണ് ഇഫ്ഫ. മുട്ടത്തെ എം.ഇ.എസ് കുനിൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി. പഠനത്തോടൊപ്പം അറിവ് നേടുന്നതിലും വലിയ താൽപര്യം. വീട്ടുകാരുടെ പ്രോത്സാഹനവും സ്കൂളിന്റെ പിന്തുണയും നേട്ടത്തിന് കരുത്തായി. ഇഫ്ഫയുടെ നേട്ടത്തിൽ വലിയ സന്തോഷത്തിലാണ് വലിയുമ്മയും. ഉമ്മയാണ് തന്നെ പഠിപ്പിച്ചതെന്നും, റെക്കോർഡ് നേടിയപ്പോൾ കൂട്ടുകാർ അഭിനന്ദിച്ചെന്നും ഇഫ്ഫ. അറിവിന്റെ ലോകത്ത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. 

ENGLISH SUMMARY:

Indian Book of Records winner Iffa Fathima is an eight-year-old second-grade prodigy from Kumbala who answered 101 general knowledge questions in just five minutes. Her remarkable achievement highlights her exceptional memory and the dedicated support of her family and school.