abin-varkey-pastor-valsan

ഇന്ത്യൻ പെന്തിക്കോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റ് ആയിരുന്ന പാസ്റ്റർ ഡോ. ടി വത്സൻ എബ്രഹാമിൻ്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെ ഓര്‍മ്മിച്ച് അബിൻ വർക്കി എംഎൽഎ.  വത്സൻ എബ്രഹാം വിടവാങ്ങിയ വിവരം  സങ്കടകരമെന്ന് അബിൻ വർക്കി എംഎൽഎ . തന്നെ  സംബന്ധിച്ച് വ്യക്തിപരമായ നഷ്ടമാണ്.

ഒട്ടേറെ ആളുകളുടെ ആത്മീയ വഴികളിൽ മാർഗ്ഗദീപം ആയിരുന്നു അദ്ദേഹമെന്നും അബിൻ വർക്കി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഡോ. ടി വത്സൻ എബ്രഹാമും കുടുംബവും ആയി ഹൃദയബന്ധം ആയിരുന്നു ഉണ്ടായിരുന്നത്.

തനിക്ക് ആക്സിഡന്റ് സംഭവിച്ചു ആശുപത്രി കിടക്കയിൽ ആയിരുന്നപ്പോഴും സംസാരിക്കുകയും ചേർത്ത് നിർത്തുകയും ചെയ്തു. ഓരോ ശ്വാസത്തിലും ദൈവത്തെ സ്തുതിക്കുന്ന ഒരു ദൈവമകനായിരുന്നു അദ്ദേഹമെന്നും അബിൻ വർക്കി പറയുന്നു.  അദ്ദേഹത്തിൻ്റെ  മരണം   ഓരോ പെന്തിക്കോസ്ത് വിശ്വാസിക്കും വേദനാജനകമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Pastor Dr T Valsan Abraham demise brought profound grief to believers as political and spiritual leaders shared heartfelt tributes. Abin Varkey MLA expressed deep sorrow over the passing of the former Indian Pentecostal Church general president, highlighting his personal and spiritual impact.