kidnap-pathanamthitta

TOPICS COVERED

പത്തനംതിട്ട പഴകുളത്തും കൊടുമണ്ണിലും നടന്നത് കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം അല്ലെന്ന് പൊലീസ് കണ്ടെത്തി. പക്ഷേ അടൂര്‍ പന്നിവിഴയില്‍ 30 ദിവസം മുന്‍പ് പത്ത് വയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഇനിയും വ്യക്തത വന്നില്ല. പൊലീസ് അന്വേഷണം ഇഴയുന്നു എന്നാണ് കുടുംബത്തിന്‍റെ പരാതി.

കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ആണ് അടൂര്‍ പന്നിവിഴയില്‍ പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഉയര്‍ന്നത്. സന്ധ്യക്ക് ട്യൂഷന്‍ കഴിഞ്ഞ് വിജനമായ കനാല്‍ റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോള്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി എന്നായിരുന്നു പരാതി. കുട്ടിയുടെ മൊഴി എടുത്ത പൊലീസ് കേസ് എടുത്തിരുന്നു. വീടിന് സമീപത്ത് നിന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും ദൂരെ വിജനമായ സ്ഥലത്തായിരുന്നു ബോധം വന്നപ്പോള്‍ എന്നുമായിരുന്നു കുട്ടിയുടെ മൊഴി. ഒരു മാസമെത്തുമ്പോഴും കേസില്‍ വ്യക്തത വന്നിട്ടില്ല.

പരാതിയെ തുടര്‍ന്ന് പൊലീസ് പ്രദേശത്തെ 17 സിസിടിവികള്‍ പരിശോധിച്ചു. കുട്ടി പറഞ്ഞത് പോലെയുള്ള കാറ് കണ്ടെത്തി. പക്ഷേ അതില്‍ വ്യക്തത ഇല്ല എന്നാണ് പൊലീസ് പറയുന്നത്. കുട്ടിക്ക് കൗണ്‍സിലിങ് അടക്കം നല്‍കി. ദിവസമിത്ര ആയിട്ടും കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല. കുട്ടിയെ കാണാതായ സ്ഥലത്ത് നിന്ന് കണ്ടെത്തിയ സ്ഥലത്തേക്കുള്ള ദൂരം നടന്ന് എത്താനാവുന്നതല്ല. അതിനിടെ എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താത്തതില്‍ കുടുംബത്തിന് ഭയമുണ്ട്.