scooter-award

സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഏറ്റവും മികച്ച താരങ്ങള്‍ക്ക് മലയാള മനോരമയും ഹാപ്പി പീനട്ടും ചേര്‍ന്ന് സ്കൂട്ടറുകള്‍ സമ്മാനിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ സ്കൂട്ടറുകളുടെ താക്കോല്‍ കൈമാറി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡ് ഓടെ സ്വര്‍ണം നേടിയ ആലപ്പുഴയുടെ ടി.എം. അതുലിനും ബാസ്കറ്റ് ബോള്‍ താരമായ കോഴിക്കോടിന്‍റെ വൈഗയും താക്കോല്‍ ഏറ്റുവാങ്ങി. ഇരുവരും ഭാവി വാഗ്ദാനങ്ങളാണെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി.