edr

എന്താണ് വാഹനത്തിലെ EDR.  എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നെടുമ്പാശേരി ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ EDR എങ്ങനെ നിര്‍ണായകം ആകും. അപകടത്തിലേക്ക് നയിച്ച യഥാര്‍ഥ സാഹചര്യം എന്തെന്ന് EDR പരിശോധനയില്‍ നിര്‍ണായകം ആകും. 

ഇവന്റ് ഡേറ്റ റെക്കോര്‍ഡര്‍ അഥവ EDR വാഹനത്തിലെ എയര്‍ബാഗുകള്‍ നിയന്ത്രിക്കുന്ന എയര്‍ബാഗ് കണ്‍ട്രോള്‍ മൊഡ്യുളിന് അകത്താണ് EDR.  വാഹനം അപകടത്തില്‍പ്പെടുമ്പോഴോ അപകടത്തില്‍പ്പെടാന്‍ പോകുമ്പോഴോ EDR പ്രവര്‍ത്തിക്കും.അപകടത്തിന് തൊട്ടുമുമ്പുള്ള നിര്‍ണായക വിവരങ്ങള്‍ EDR ശേഖരിക്കും

അപകടത്തിന് തൊട്ടുമുമ്പുള്ള അഞ്ച് സെക്കന്‍ഡിലെ നിര്‍ണയാക വിവരമാണ് ശേഖരിക്കുന്നുത്. അപകടത്തിന് തൊട്ടുമുമ്പ് കാര്‍ എത്രവേഗത്തിലാണ് സഞ്ചരിച്ചിരുന്നത്  അപകടം ഒഴിവാക്കാനായി ഡ്രൈവിങ് സീറ്റില്‍ നിന്ന് എന്തെങ്കിലും പ്രതിരോധ നടപടി സ്വീകരിച്ചിരുന്നോ എന്നും EDR ല്‍ നിന്നും ലഭിക്കും.

ആക്സിലേറ്റര്‍ പെ‍ഡല്‍ എത്രമാത്രം അമര്‍ത്തിയിരുന്നുവെന്നും EDR രേഖകള്‍ വ്യക്തമാക്കും. ഡ്രൈവര്‍ ബ്രേക്ക് ഉപയോഗിച്ചിരുന്നോ എന്നും കൃത്യമായി അറിയാനാകും. വാഹനം വെട്ടിച്ചിരുന്നോ എന്നറിയാനാകും. സ്റ്റിയറിങ് ആംഗിള്‍ വിവരങ്ങളും EDRല്‍ നിന്ന് ലഭ്യമാകും. അപകടത്തിലേക്ക് നയിച്ചത് വാഹനം ഓടിച്ചയാളുടെ പിഴവാണോ അതോ വാഹനത്തിനുണ്ടായ അപ്രതീക്ഷിത തകരാര്‍ ആണോ എന്ന് EDR വ്യക്തമാക്കും. കൂട്ടിയിടിയുടെ യഥാര്‍ഥ തീവ്രത എത്രത്തോളം ആയിരുന്നു എന്ന് വ്യക്തമാക്കുന്ന ഡെല്‍റ്റ വി കണക്കുകള്‍ EDR ല്‍ രേഖപ്പെടുത്തും.

ENGLISH SUMMARY:

EDR in cars provides crucial data about vehicle speed, braking, and steering inputs just seconds before a crash. This technology helps investigators determine whether an accident was caused by driver error or mechanical failure.