drone-elephant

AI Generated

TOPICS COVERED

തേനിയിൽ 17 പ്രതികൾ തടവുചാടിയത് തമിഴ്നാട്ടിൽ ചെറുതൊന്നുമല്ലാത്ത വിവാദമാണ് സൃഷ്ടിച്ചത്. ജോസഫ് വിജയ് സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമായി ഡിഎംകെ സംസ്ഥാനവ്യാപകമായി ഈ സംഭവം ഉപയോഗിക്കുകയും ചെയ്തു. തടവുകാർ കേരള–തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്ന് വ്യക്തമായത് ഡ്രോൺ നിരീക്ഷണത്തിലൂടെയാണ്. പ്രതികളിൽ ഭൂരിഭാഗത്തെയും കുടുക്കാൻ സഹായിച്ചതും ഡ്രോൺ ദൃശ്യങ്ങൾ തന്നെ. 

ഡ്രോണുകൾ തങ്ങളെ നിരീക്ഷിക്കുന്നത് കണ്ട് പ്രതികൾ കാട്ടിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തമിഴ്നാട്ടിൽ തടവുചാടിയ പ്രതികൾക്കു പിന്നാലെയാണ് ഡ്രോണുകളെങ്കിൽ, പത്തനംതിട്ടയിൽ അവ കാട്ടാനകളെ കണ്ടെത്താനും തുരത്താനുമാണ് ഉപയോഗിക്കുന്നത്.

കഴിഞ്ഞദിവസം ടാപ്പിങ് തൊഴിലാളികളെ കാട്ടാന ആക്രമിച്ച ളാഹ ചെമ്പങ്കര ഭാഗങ്ങളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഡ്രോണുകളുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. കാട്ടാനകൾ തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അവയെ കാട്ടിലേക്ക് തുരത്തുകയാണ് ലക്ഷ്യം. ആനകളുടെ താവളങ്ങൾ കണ്ടെത്താനായില്ലെങ്കിലും സമീപവനത്തിൽത്തന്നെ കാട്ടാനകളുണ്ടെന്നാണ് സൂചന.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് ടാപ്പിങ് തൊഴിലാളികളെ കാട്ടാന ആക്രമിച്ചിരുന്നു. ഇതേത്തുടർന്നാണ് ഡ്രോൺ നിരീക്ഷണത്തിലൂടെ കാട്ടാനകളെ കണ്ടെത്തി തുരത്താനുള്ള നീക്കങ്ങൾ ആരംഭിച്ചതെന്ന് റാന്നി റേഞ്ച് ഓഫിസർ വി.എസ്. സുഹൈബ് പറഞ്ഞു. പകൽസമയത്ത് കാട്ടാനകൾ തമ്പടിക്കാൻ സാധ്യതയുള്ള നാല് സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. വരുംദിവസങ്ങളിലും തിരച്ചിൽ തുടരാനാണ് വനംവകുപ്പിന്റെ തീരുമാനം.

ENGLISH SUMMARY:

A major controversy erupted in Tamil Nadu following the escape of 17 prisoners from a jail in Theni, which DMK swiftly weaponized politically against the Vijay government. Drone surveillance played a crucial role in locating the escaped inmates hiding in the forest areas along the Kerala-Tamil Nadu border, leading to the capture of most of them. Meanwhile, in Pathanamthitta's Laha Chembankara region, the Kerala Forest Department has deployed drones to track down and chase away wild elephants that recently attacked rubber tapping workers. Led by Ranni Range Officer V.S. Suhaib, search operations are focusing on four key locations to ensure public safety and mitigate human-wildlife conflict.