kunjalikkutty-car

TOPICS COVERED

  • വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വളരെ നിസാരമായി മൂന്ന് സ്വകാര്യ കാറുകളില്‍ സര്‍ക്കാര്‍ ബോര്‍ഡുവെക്കാന്‍ അനുമതി വാങ്ങി. ഇന്ധനവും വണ്ടിയുടെ അറ്റകുറ്റപ്പണിയും ഉള്‍പ്പടെയുള്ള ചെലവ് വ്യക്തിപരമായി തന്നെ വഹിക്കണം

​​യു.ഡി.എഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളിലൊന്നായിരുന്നു തദ്ദേശമന്ത്രി കെ.എം.ഷാജിയുടെ ആഢംബര കാര്‍ യാത്ര. സുഹൃത്തിന്‍റെ ആഢംബര  കാറില്‍ സര്‍ക്കാര്‍ബോര്‍ഡ് വെച്ചതായിരുന്നു വിവാദം. ഷാജി ആദ്യമൊക്കെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ കാര്‍ തിരിച്ചുകൊടുത്ത് സര്‍ക്കാര്‍ കാറിലേക്ക് തന്നെ മടങ്ങേണ്ടി വന്നു.

Also Read: ‘ബെന്‍സിന്റെ മുന്‍വശത്ത് തലയിടിച്ചുകയറിയ പാട്, നിങ്ങളെന്നെ ചോദ്യം ചെയ്യാന്‍ വരേണ്ടെന്ന് ജഡ്ജി’

​എന്നാല്‍ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വളരെ നിസാരമായി മൂന്ന് സ്വകാര്യ കാറുകളില്‍ സര്‍ക്കാര്‍ ബോര്‍ഡുവെക്കാന്‍ അനുമതി വാങ്ങിയെടുത്തിരിക്കുകയാണ്. അതില്‍ രണ്ടെണ്ണം ആഢംബര  കാറുകളാണ്. കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ പേരിലുള്ള മൂന്ന് കാറുകള്‍ക്കാണ് അനുമതി. കേരള സ്റ്റേറ്റ് എന്ന ബോര്‍ഡും സര്‍ക്കാര്‍ നമ്പറായ 2 എന്നും ആ വാഹനങ്ങളില്‍ വെക്കാനാണ് അനുമതി. അനുമതി കിട്ടിയ കാറുകളില്‍ ഒരെണ്ണം റേഞ്ച് റോവറാണ്. മറ്റൊന്ന് ബെന്‍സും ഒരെണ്ണം ഇന്നോവയും. ഇതുകൂടാതെ സര്‍ക്കാര്‍ നല്‍കിയ ഇന്നോവ കാറും തുടരും.

​നിയമപരമായി തന്നെയാണ് അനുമതി തേടിയത്. തന്‍റെ മകന്‍റെ പേരിലുള്ള വാഹനങ്ങള്‍ ഔദ്യോഗിക വാഹനമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ആ അപേക്ഷ പരിഗണിച്ചാണ് പൊതുഭരണ വകുപ്പ് അനുമതി നല്‍കിയത്. ഇത്തരത്തില്‍ അനുമതി ചോദിക്കാതെ സ്വകാര്യ കാര്‍ ഉപയോഗിച്ചതായിരുന്നു ഷാജിയുടെ യാത്ര വിവാദമാക്കിയത്. വിവാദത്തെ എതിര്‍ത്തപ്പോളും അനുമതി ഉത്തരവ് ഹാജരാക്കാന്‍ ഷാജിക്ക് സാധിച്ചിരുന്നില്ല.

​ആഢംബര കാര്‍ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുമ്പോള്‍ അതിന്‍റെ ചെലവ്, മൈലേജ് കുറവ് ഒക്കെ സര്‍ക്കാരിന് നഷ്ടമല്ലേ എന്നും സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് അനുമതി നല്‍കിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇന്ധനവും വണ്ടിയുടെ അറ്റകുറ്റപ്പണിയും ഉള്‍പ്പടെയുള്ള ചെലവ് വ്യക്തിപരമായി തന്നെ വഹിക്കണം. അതായത് സര്‍ക്കാരിന് നഷ്ടമില്ലെന്ന് ചുരുക്കം.

 

 

 

P.K. Kunhalikutty Gets Approval for 3 Luxury Official Cars:

Kerala Industries Minister P.K. Kunhalikutty has received government approval to use three privately owned cars registered in his son’s name as official vehicles. The vehicles include a Range Rover, a Mercedes-Benz and a Toyota Innova, all permitted to carry the official “Kerala State” board and government vehicle number 2. The approval contrasts with the controversy involving former minister K.M. Shaji, who faced criticism for using a friend’s luxury car with a government board without obtaining formal permission. According to the government order, Kunhalikutty must personally bear the expenses for fuel, maintenance and repairs, ensuring that the arrangement does not impose these costs on the government