ഇരുചക്രവാഹനം നിര്‍ത്തി രണ്ടുപേര്‍ ‌‌റോഡില്‍ നിന്ന് സംസാരിച്ചതാണ് കോട്ടയം പാമ്പാടിയില്‍ വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തിന് കാരണമെന്ന് മോട്ടര്‍വാഹനവകുപ്പ്. വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാതിരുന്നതും കാരണമായി. അമിതവേഗത്തിനും മല്‍സരയോട്ടത്തിനും ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാകുറ്റത്തിന് പൊലീസ് കേസെടുത്തു. 

പാമ്പാടി പതിമൂന്നാംമൈലില്‍ ആഷ്ലിയുടെയും കൃപയുടെയും ജീവനെടുത്ത അപകടം. വീതിയില്ലാത്ത റോഡില്‍ ഒരാള്‍ ഇരുചക്രവാഹനം നിര്‍ത്തി റോഡില്‍ നിന്നയാളോട് സംസാരിക്കുന്നു. ഈ യാത്രാതടസം കണ്ട് കാര്‍ പെട്ടെന്ന് വേഗം കുറച്ചെങ്കിലും പിന്നിലുണ്ടായിരുന്ന സ്കൂട്ടറിന് നിയന്ത്രണം നഷ്ടമായി. ഇതാണ് അപകടത്തിന് പ്രധാനകാരണമെന്ന് കോട്ടയം ആര്‍ടിഒ മനോരമ ന്യൂസിനോട് പറഞ്ഞു.

   ബസിന്‍റെ അമിതവേഗവും മറ്റൊരു കാരണമാണ്. കട്ടപ്പന കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിഎംഎസ് ബസ് ഡ്രൈവര്‍ക്കെതിരെ പാമ്പാടി പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യാകുറ്റം ചുമത്തി കേസെടുത്തു.രണ്ടു ബസുകള്‍ തമ്മില്‍ മല്‍സരയോട്ടത്തിലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇരുചക്രവാഹനം നിര്‍ത്തി റോഡില്‍ നിന്ന് സംസാരിച്ച രണ്ടുപേര്‍ക്കെതിരെയും അന്വേഷണം തുടരുകയാണെന്നും പാമ്പാടി പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

tragic two-wheeler accident in Pampady, Kottayam, which claimed the lives of two female students, was caused by a stationary vehicle blocking the road and reckless bus racing. The Motor Vehicles Department and local police have registered a case of culpable homicide against the bus driver while investigating the individuals who stopped on the narrow road.