വീട്ടുകാരുടെ അരുമയായ ഒരു അപൂർവയിനം തത്ത. ആലപ്പുഴ അമ്പലപ്പുഴയിൽ നീർക്കുന്നം ചിത്രയിൽ മോഹൻകുമാറിന്റെ വീട്ടിലെ തത്തയുടെ ജീവിതം വീട്ടുകാരോട് മിണ്ടിയും, പറഞ്ഞുമൊക്കെയാണ്. ചക്കര എന്നാണ് പേര്. ഏഴുനിറങ്ങളോടെ, ഏഴഴകോടെയുള്ള അപൂർവയിനം തത്ത. ഓസ്ട്രേലിയൽ നിന്ന് ഇറക്കുമതി ചെയ്ത റയിൻബോ ലോറി കീറ്റ്സ് എന്ന ഇനത്തിൽപ്പെടും. വർത്തമാനം പറയും. ഐ ലൗവ് യു പറഞ്ഞാണ് അമ്മയോട് സ്നേഹം പ്രകടിപ്പിക്കുന്നത്.

3വർഷം മുൻപ് പതിനായിരം രൂപ മുടക്കി വാങ്ങിയതാണ്. ആപ്പിളും ക്യാരറ്റും കൊത്തിയരിഞ്ഞ് തേനിനൊപ്പമാണ് ഭക്ഷണം . കുറുക്കും നൽകും. സിന്ധുവിന്റെ തോളിലും തലയിലുമാണ് പകൽ സമയം. കുരവയിടും. ഡാൻസും കളിക്കും. പകൽ സമയം മുറിക്കുള്ളിൽ പാറിപ്പറന്ന് നടക്കും.

ENGLISH SUMMARY:

Rainbow Lorikeet pet Kerala is the focus of this heartwarming story about an exotic talking parrot named Chakkara owned by a family in Alappuzha. This rare Australian bird lives a pampered life, speaking words of affection, dancing, and enjoying a special diet of fruits and honey.