ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത മുണ്ടക്കൈയിലെ അതീവ പരിസ്ഥിതി ലോല മേഖലയിൽ നിയമം ലംഘിച്ച് റോഡ് നിർമാണം. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ഏലമലയിലാണ് കൂറ്റൻ മരങ്ങൾ പിഴുതുമാറ്റിയും കുന്നിടിച്ചും സ്വകാര്യ വ്യക്തി അനധികൃതമായി റോഡ് വെട്ടുന്നത്. അതീവ പ്രാധാന്യ മേഖലയിൽ ആരുടെ അനുമതിയോടെയാണ് ഈ കടന്നുകയറ്റമെന്നതാണ് കണ്ടെത്തേണ്ടത്.

പൂർണ്ണമായും ഏലം പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കടുത്ത ഉരുൾപൊട്ടൽ സാധ്യതയുള്ള അതീവ പരിസ്ഥിതി ദുർബല മേഖലയാണ്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കൂറ്റൻ മരങ്ങൾ വേരോടെ പിഴുതെറിഞ്ഞാണ് റോഡ് നിർമാണം. രണ്ട് വലിയ കുന്നുകളുടെ ചെരിവുകൾ ഇടിച്ച് നിരത്തി, കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടാക്കിയാണ് ഈ പാത വെട്ടിയിരിക്കുന്നത്.

ഓഫ്-റോഡ് ട്രാക്കിന് വേണ്ടിയാണ് നിർമ്മാണമെന്നാണ് നാട്ടുകാർ പറയുന്നത്. ചെറിയ മഴ പെയ്താൽ പോലും ഈ കുന്നിൻചെരിവുകൾ ഒന്നാകെ കുത്തിയൊലിച്ച് താഴേക്ക് പതിക്കും. മലമുകളിൽ നിന്ന് മലവെള്ളപ്പാച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായാൽ താഴെയുള്ള ചൂരൽമലയും നീലിക്കാപ്പും അടക്കമുള്ള ജനവാസ കേന്ദ്രങ്ങൾ പൂർണ്ണമായും തുടച്ചുനീക്കപ്പെടും.

ENGLISH SUMMARY:

Mundakkai landslide news highlights an illegal road construction currently underway in the highly eco-sensitive Elamalai region, posing severe disaster risks to nearby settlements. The unauthorized clearing of large trees and hill excavation in this vulnerable cardamom plantation area could trigger catastrophic debris flows during heavy rains.