kappa-growth

TOPICS COVERED

ഒരു മരപ്പൊക്കത്തില്‍ വളര്‍ന്ന് കണ്ണൂരിലെ കപ്പ.. പയ്യന്നൂര്‍ സ്വദേശി രാജന്‍ തന്‍റെ വീട്ടുപറമ്പില്‍ നട്ട കപ്പയാണ് വളര്‍ന്ന് 11 മീറ്റര്‍ ഉയരത്തിലെത്തിയത്. ഒരു മൂടില്‍ നട്ട രണ്ട് കപ്പയും ഒരേ ഉയരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

കപ്പ ഒരു ഭീകര സസ്യമാണോ.. ഇക്കാലം വരെ ഈ സംശയമില്ലായിരുന്നു.. പക്ഷേ, ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ ടി.പി രാജന്‍റെ വീട്ടുമുറ്റത്തെ കപ്പ കണ്ടാല്‍ ഇപ്പോള്‍ അങ്ങനെ തോന്നാം.. കാരണം, രാജന്‍റെ വീട്ടിലെ കപ്പ 14 മാസം കൊണ്ട് നീളം വെച്ചത് 11 മീറ്ററാണ്. ഒന്നല്ല, രണ്ടെണ്ണം ഒരേ ഉയരത്തില്‍..

പയ്യന്നൂര്‍ കണ്ടങ്കാളയിലെ ഒരു വീട്ടുവളപ്പില്‍ നിന്ന് കിട്ടിയ 4 കപ്പ തണ്ടുകള്‍ കൊണ്ടുവന്ന് നട്ടതാണ് രാജന്‍. രണ്ടെണ്ണം നശിച്ചു. ബാക്കി രണ്ടെണ്ണം ഇങ്ങനെ നീണ്ട് മരപ്പൊക്കത്തിലെത്തുമെന്ന് കരുതിയതേയില്ല. നീളുന്നിടത്തോളം നീളട്ടെ, താനിത് സംരക്ഷിക്കുമെന്ന് രാജന്‍

കപ്പയുടെ അത്ഭുത വളര്‍ച്ചയെ കുറിച്ച് കേട്ട് പലരും രാജന്‍റെ വീട്ടിലെത്തി. കണ്ടവരൊക്കെ ഞെട്ടി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ശാസ്ത്രജ്‍ഞരും കപ്പ എവിടം വരെ പോകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ്. മാസം തോറും ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തിയതിന്‍റെ രേഖകള്‍ രാജന്‍റെ കൈയ്യിലുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News reports on a farmer in Payyanur, Kannur, who successfully grew an extraordinary tapioca plant reaching a height of 11 meters in just 14 months. Agricultural officials and scientists are closely monitoring this unusual phenomenon to understand its remarkable vertical growth.