വീട്ടുമുറ്റത്ത് വടക്കുംനാഥ ക്ഷേത്രത്തിന്റെ ചെറു മാതൃക നിർമിച്ച് വേറിട്ട രീതിയിൽ നവരാത്രിയെ വരവേൽക്കുകയാണ് തൃശൂർ പുഴയ്ക്കലിൽ ഒരു കുടുംബം. ശോഭാ വില്ല 22 നമ്പർ ലക്ഷ്മി ഗൃഹത്തിനാണ് ഈ പുതിയ മുഖം. വീട്ടുടമ സൂര്യനാരായണനും ഭാര്യ ലക്ഷ്മിയുമാണ് ഇതിനു പിന്നിൽ.
കൃത്യതയോടെയാണ് വടക്കുംനാഥ തെക്കേ ഗോപുരത്തിന്റെ മാതൃക ഇവർ വീട്ടുമുന്നിൽ ഒരുക്കിയിരിക്കുന്നത്. മുറ്റത്തെ ആൽവൃക്ഷവും കൂടി ചേർന്നപ്പോൾ പെർഫെക്ഷൻ കിറുകൃത്യം. ഖത്തറിൽ വ്യവസായിയാണ് സൂര്യനാരായണൻ. നവരാത്രി ആഘോഷിക്കാൻ എല്ലാ കൊല്ലവും കുടുംബവുമായി നാട്ടിലെത്തും.
തെർമോക്കോളും ഫൈബറുമാണു നിർമാണത്തിനായി ഉപയോഗിച്ചത്. മുറ്റത്തെ രണ്ടാനകളും കൽവിളക്കുകളും ഫൈബറിൽ തീർത്തതാണ്. 20 ദിവസമെടുത്ത് ദേവി ഡെക്കറേഷൻസാണ് വടക്കുംനാഥ ക്ഷേത്രത്തിന്റെ ചെറുപതിപ്പൊരുക്കിയത്. തെക്കേഗോപുര നട കടന്ന് അകത്തു ചെല്ലുമ്പോൾ വലിയൊരു ബൊമ്മക്കൊല്ലു ശേഖരവുമുണ്ട്.
ENGLISH SUMMARY:
A family in Puzhakkal, Thrissur, is welcoming Navratri in a unique way by constructing a miniature replica of the iconic Vadakkunnathan Temple in their front yard. Homeowners Suryanarayanan, a businessman based in Qatar who returns home every year for the festival, and his wife Lakshmi brought 'Lakshmi Griha' (Villa No. 22, Shobha City) to life with this creative project. Crafted using thermocol and fiber over 20 days by Devi Decorations, the installation perfectly replicates the Vadakkunnathan southern gateway, complemented naturally by a banyan tree in the yard, while the yard's stone lamps and elephant statues are also custom-made from fiber. Beyond the temple gateway replica, visitors are welcomed by an extensive collection of Bommakolu (Golu) dolls displayed inside.