mountain-climb

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി തൃശൂർ സ്വദേശി സനീഷ്. ഇടതുകൈയുടെ സ്വാധീനക്കുറവിനെ വകവെക്കാതെയായിരുന്നു പ്രയാണം. ആത്മവിശ്വാസത്തിന്‍റെ കരുത്തിലാണ് സനീഷ് കൊടുമുടികൾ കയറിയത്.

കഴിഞ്ഞ നാല് വർഷമായി മലകയറ്റത്തെ നെഞ്ചിലേറ്റിയ ഈ യുവാവ് ഓഗസ്റ്റ് 15-നാണ് എൽബ്രസ് ദൗത്യത്തിനായി പുറപ്പെട്ടത്. പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് ഓഗസ്റ്റ് 22-ന് മൗണ്ട് എൽബ്രസിന്‍റെ  നെറുകയിൽ ത്രിവർണ പതാക പാറിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്  നാഡീകോശങ്ങളെ ബാധിക്കുന്ന മോട്ടോർ ന്യൂറോൺ രോഗം പിടിപെടുന്നത്.തുടർന്ന് ഇടതുകൈയുടെ സ്വാധീനം നഷ്ടപ്പെട്ടു.

നാലു വർഷത്തോളമായി മലകയറ്റം ചെയ്യാൻ തുടങ്ങിയിട്ടെന്നും ഏകദേശം ഒരു 6000 മുതല്‍, 6250 ഉയരം  വരെയുള്ള മലകള്‍വരെ കയറിയിട്ടുണ്ടെന്നും സനീഷ് പറയുന്നുആ ഒരു പരിചയം വച്ചിട്ടാണ് മൗണ്ട് എൽബ്രസ് കയറാന്‍  പോയത്.

ഈ നേട്ടത്തോടെ 'ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്' അംഗീകാരവും സനീഷിനെ തേടിയെത്തി .കേരള  ഗ്രാമീണ ബാങ്കിൽ അസിസ്റ്റന്‍റ് മാനേജറാണ്  സനീഷ്. നേപ്പാളിലെ ഹിമലുങ് ഹിമാൽ കൊടുമുടിയാണ്  അടുത്ത ലക്ഷ്യം. അത് വഴി  എവറസ്റ്റിന്‍റെ നെറുകയിലേക്ക്  എന്ന വലിയ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ്  സനീഷ്

ENGLISH SUMMARY:

t Thrissur native Saneesh has successfully conquered Mount Elbrus, Europe's highest peak, overcoming physical limitations.