vizzil-music

TOPICS COVERED

കാപ്പിത്തോട്ടങ്ങളിലെ അധ്വാനത്തിനിടയിൽ ചുണ്ടുകൾ കൊണ്ട് ശബ്ദ വിസ്മയം തീർക്കുകയാണ് നീർവാരം സ്വദേശി ബാബുവെന്ന തൊഴിലാളി. കോവിഡ് കാലത്ത് യൂട്യൂബിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തുടങ്ങിയ ഈ വിസിൽ സംഗീത പരിശീലനം ബാബുവിന് സമ്മാനിച്ചിരിക്കുന്നത് രാജ്യാന്തര വിസിൽ അസോസിയേഷന്‍റെ അംഗത്വമാണ്. 

ഈ കാപ്പിത്തോട്ടങ്ങളിലെ ഇലയനക്കങ്ങൾക്കൊപ്പം ഇപ്പോൾ ഒഴുകിയെത്തുന്നത് ചില പാട്ടുകളാണ്. കേൾക്കുമ്പോൾ പുല്ലാങ്കുഴൽ നാദമെന്ന് തോന്നാമെങ്കിലും, ഇത് ബാബുവിന്‍റെ ചുണ്ടുകളിൽ വിരിയുന്ന മാന്ത്രിക സംഗീതമാണ്. നീർവാരം പാലക്കര ഉന്നതിയിലെ വെട്ടക്കുറുമ വിഭാഗക്കാരനായ ബാബു ഇന്ന് അറിയപ്പെടുന്നത് തന്നെ വിസിൽ സംഗീതത്തിലൂടെയാണ്.

നാല് വർഷം മുൻപ് ലോകം മുഴുവൻ കോവിഡ് മഹാമാരിയിൽ അടച്ചിട്ടപ്പോഴാണ് ബാബുവിന്‍റെ ജീവിതത്തിലും വഴിത്തിരിവായ താളം ഹൃദയത്തിലേക്ക് ചെക്കേറുന്നത്. വെറുതെ യൂട്യൂബിൽ കണ്ട ഒരു വിസിൽ മ്യൂസിക് വീഡിയോ മനസിൽ തട്ടി. പിന്നീട് വെറുതെയിരുന്നില്ല, പണിക്ക് പോകുമ്പോഴും ഒഴിവുസമയങ്ങളിലും നിരന്തരമായി പരിശീലിച്ചു.

'വേൾഡ് വിസിൽ അസോസിയേഷനിലെ' അംഗമാണ്. നാട്ടിലെ കൊച്ചു കൊച്ചു വേദികളിൽ നിന്ന് തുടങ്ങി ഇപ്പോൾ സംഗീത പരിപാടികൾക്കായി ആളുകൾ ബാബുവിനെ തേടിയെത്തുന്നു

ENGLISH SUMMARY:

Inspiring journey of Babu, a coffee plantation worker from Neervaram who earned global recognition as a member of the World Whistle Association. His incredible whistle music, inspired by YouTube during the COVID-19 pandemic, now captivates audiences across Kerala with flute-like melodies.