kozhikode-rasapetti

TOPICS COVERED

സ്കൂളുകളിലെ കെമിസ്ട്രി പഠനം പ്രായോഗിക തലത്തിലേക്കെത്തിക്കാന്‍ സഞ്ചരിക്കുന്ന ലാബ് ഒരുക്കി അധ്യാപകന്‍. കോഴിക്കോട് നടക്കാവ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കെമിസ്ട്രി അധ്യാപകന്‍ കൂടിയായിട്ടുള്ള ചിത്രകാരന്‍ അഭിലാഷ് തിരുവോത്തിന്‍റെ രസപെട്ടിക്ക് അധ്യാപകര്‍ക്കിടയില്‍ എങ്ങും കയ്യടിയാണ്. പരമ്പരാഗത രസതന്ത്ര പഠന രീതികള്‍ മാറ്റി മറിക്കാന്‍ കെല്‍പുള്ള പെട്ടിയാണ് അഭിലാഷിന്‍റെ കൈയ്യിലുള്ളത്. ക്ലാസ് മുറിയിലേക്ക് കെമിസ്ട്രി ലാബിനെ അഭിലാഷ് തെരുവോത്തെന്ന അധ്യാപകന്‍. 

യുപി തലം മുതല്‍ ഹൈസ്കൂള്‍ വരെയുള്ള ക്ലാസുകളിലെ പഠനത്തിനായാണു രസപെട്ടി രൂപകല്‍പന ചെയ്തിരിക്കുന്നത്. കെമിസ്ട്രിയിലെ പ്രായോഗിക പഠനത്തിന് ആവശ്യമായതെല്ലാം രസപെട്ടിയിലുണ്ട്. ടെസ്റ്റ് ട്യൂബുകള്‍,കോണിക്കല്‍ ഫ്ലാസ്കുകള്‍, ആസിഡുകള്‍ ,ആല്‍ക്കലികള്‍,സുരക്ഷ കണ്ണടയും കയ്യുറയും വരെ.

ഉപയോഗം മൂലം തീര്‍ന്നപോകുന്ന രാസവസ്തുക്കള്‍ വീണ്ടും നിറച്ചാല്‍ വര്‍ഷങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് രസപെട്ടിയുടെ രൂപകല്‍പന. രസപെട്ടിയെ സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുത്തു എല്ലാ സ്കൂളുകളിലും എത്തിക്കണമെന്നാണു അഭിലാഷിന്‍റെ ആഗ്രഹം.

ENGLISH SUMMARY:

Rasapetti portable chemistry lab by Kerala teacher Abhilash Thiruvothu is transforming practical science education in schools. This innovative mobile laboratory brings hands-on chemistry experiments directly to classrooms from upper primary to high school levels.